രാജീവ് ഗാന്ധി വധക്കേസില്‍ മദ്രാസ് ഹൈക്കോടതി വിധി ഇന്നുണ്ടായേക്കും

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി വിധി ഇന്ന് ഉണ്ടായേക്കും. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി പ്രതീക്ഷിക്കുന്നത്.

മാനുഷിക പരിഗണന കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശയില്‍ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി. കഴിഞ്ഞ മാസമാണ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് നളിനിക്ക് കോടതി ജാമ്യം അനുവദിച്ചത്. ജയിലിലായതിന് ശേഷം രണ്ട് തവണ മാത്രമാണ് നളിക്ക് പരോള്‍ ലഭിച്ചത്. അതിന് മുമ്പ് സ്വന്തം പിതാവ് മരിച്ചപ്പോള്‍ മാത്രമാണ് പരോള്‍ അനുവദിച്ചിരുന്നുള്ളൂ. രണ്ടാം പരോളില്‍ അമ്മയെന്ന അവകാശം നിഷേധിക്കരുതെന്ന് നളിനി തന്നെ സ്വന്തം വാദിച്ചാണ് പരോള്‍ കാലാവധി നേടിയെടുത്തത്.