പൊതുവേദിയില്‍ വെച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു; ഈ കസേരയിൽ പറ്റിപ്പിടിച്ച് ഇരിക്കാൻ താത്പര്യമില്ല; ആത്മീയാചാര്യൻ വചനാനന്ദ സ്വാമിയുമായി  കൊമ്പു​കോർത്ത്​ യെദ്യൂരപ്പ

കര്‍ണാടകയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി മുഖ്യമന്ത്രി യെദ്യൂരപ്പയുമായി വേദിയില്‍ വാക്‌പോരുമായി ലിംഗായത്ത്​ ആത്മീയാചാര്യൻ വചനാനന്ദ സ്വാമി. ഹരിഹര്‍ ടൗണിലെ ഹാവേരിയില്‍ പഞ്ചമസലി മഠം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. മന്ത്രിസഭ വിപുലീകരണത്തിൽ ലിംഗായത്ത്​ നേതാവായ മുരുകേഷ് നിരാനിക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ പഞ്ചമസലി ലിംഗായത്തുകാരുടെ പിന്തുണ യെദ്യൂരപ്പയ്ക്ക് നഷ്​ടമാകുമെന്ന വചനാനന്ദയുടെ പ്രസ്​താവനയാണ്​ വാക്‌പോരിലേക്ക് എത്തിച്ചത്. മുരുകേഷ് നിരാനിയുള്‍പ്പെടെ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയേ തീരൂവെന്നും അദ്ദേഹം യെദ്യൂരപ്പയോട് പറഞ്ഞു.

എന്നാല്‍ വേദിയില്‍ വെച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ച സ്വാമിയുടെ നിലപാടില്‍ രൂക്ഷപ്രതികരണവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. എല്ലാവരുടെയും ആവശ്യങ്ങൾക്ക്​ അനുസരിച്ച്​ തനിക്ക്​ പ്രവർത്തിക്കാനാവില്ല. ഭീഷണിപ്പെടുത്തിയാൽ രാജിവെച്ച് പോകും. എന്നും ഈ കസേരയിൽ പറ്റിപ്പിടിച്ച് ഇരിക്കാൻ താത്പര്യമുള്ള ആളല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ 17 അംഗ മന്ത്രിസഭയിൽ ലിംഗായത്ത് സമുദായത്തിന് എട്ട് മന്ത്രിമാരുണ്ട്. എന്നാൽ ലിംഗായത്തിലെ ഉപവിഭാഗമായ പഞ്ചമശാലിക്ക് നാല് മന്ത്രിസ്ഥാനം വേണമെന്നതാണ് സ്വാമി വചനാന്ദിന്‍റെ ആവശ്യം. ലിംഗായത്ത്​ സമൂഹത്തി​​​ന്റെ ശക്തമായ പിന്തുണ കണക്കിലെടുത്ത് കുറഞ്ഞത് നാല് മന്ത്രിസ്ഥാനങ്ങളെങ്കിലും പഞ്ചമശാലി ഉപവിഭാഗത്തിലെ അംഗങ്ങൾക്ക് നൽകണം.  മുരുഗേഷ് നിരാനി സമൂഹത്തിന് ചോദ്യം ചെയ്യപ്പെടാത്ത നേതാക്കളിൽ ഒരാളായതിനാൽ അദ്ദേഹത്തിന് മുൻഗണന നൽകണം. അല്ലെങ്കിൽ ഈ സമൂഹം നിങ്ങളെ കൈവിടുമെന്നായിരുന്നു സ്വാമി വചനാനന്ദയുടെ പ്രസ്​താവന.

ഇതെ തുടർന്നാണ്​ അസ്വസ്ഥനായ യെദ്യൂരപ്പ ത​​​ൻറെ സീറ്റിൽ നിന്ന് എഴുന്നേറ്റ് സ്വാമിക്കെതിരെ ആഞ്ഞടിച്ചത്​. എന്നാൽ തങ്ങളുടെ ആവശ്യം മാത്രമാണ് ഉന്നയിച്ചതെന്നും സമുദായത്തിന് നീതി ലഭിക്കണമെന്നും സ്വാമി യെദ്യൂരപ്പക്ക്​ മറുപടി നൽകി. സ്വാമിയുടെ കാലിൽ തൊട്ട്​ വണങ്ങി വേദി വിടാൻ നിന്ന യെദ്യൂരപ്പയെ ​അദ്ദേഹം പിടിച്ചിരുത്തി.

പഞ്ചമശാലി സമുദായത്തിന്‍റെ ഉറച്ച പിന്തുണ ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് താൻ വരില്ലായിരുന്നുവെന്ന് യെദ്യൂരപ്പ പറഞ്ഞു. അതുകൊണ്ടു തന്നെ സമുദായത്തോട് എന്നും കടപ്പാടുണ്ടെന്നും എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തി​​​െൻറ ധനസ്ഥിതി നല്ല നിലയിലല്ലാത്തതിനാൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കർഷകരെ സഹായിക്കുന്നതിന് സമഗ്രമായ പദ്ധതികൾ നടപ്പാക്കുന്നതിലാണ് ത​​​ൻെറ ശ്രദ്ധയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം