75 വയസാകുന്നതോടെ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്ന പരാമർശം; കെജ്‌രിവാളിന് മറുപടിയുമായി അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത വർഷം 75 വയസാകുന്നതോടെ റിട്ടയർ ചെയ്യേണ്ടി വരുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയിൽ അത്തരത്തിൽ ഒരു ആശയക്കുഴപ്പമില്ലെന്നും ഇത്തവണയും ഭാവിയിലും മോദി തന്നെ തുടരുമെന്ന് അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. 75 വയസു കഴിഞ്ഞാൽ പദവി ഒഴിയണമെന്ന് ബിജെപിയുടെ ഭരണഘടനയിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

‘അരവിന്ദ് കെജ്‌രിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് ബിജെപിയുടെ ഭരണഘടനയിൽ അത്തരത്തിൽ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂർത്തിയാക്കും. ഭാവിയിൽ മോദി തന്നെ രാജ്യത്തെ നയിക്കും. ബിജെപിയിൽ അത്തരത്തിൽ യാതൊരു ആശങ്കയും നിലനിൽക്കുന്നില്ല’ അമിത് ഷാ പറഞ്ഞു.

മദ്യനയക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന അരവിന്ദ് കെജ്‌രിവാൾ ജാമ്യം ലഭിച്ച് പുറത്തു വന്നതിന് പിന്നാലെ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് പ്രചരണ വിഷയം തന്നെ മാറ്റി മറിച്ച ചോദ്യം ഉന്നയിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ കുറിച്ചു ചോദ്യമുന്നയിക്കുന്നവരോടു തിരിച്ചു ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന മുഖവുരയോടെയാണു കെജ്‌രിവാൾ വിഷയം ഉന്നയിച്ചത്. ‘ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി. മോദിക്ക് അടുത്ത വർഷം സെപ്റ്റംബർ 17ന് 75 വയസ് തികയും. 75 വയസു പിന്നിട്ടവർ ഒഴിയണമെന്ന വ്യവസ്ഥ അദ്ദേഹം തന്നെ 2014 ൽ കൊണ്ടുവന്നു. അമിത് ഷായ്ക്കു വേണ്ടിയാണ് അദ്ദേഹം വോട്ടുതേടുന്നത്. മോദി നൽകുന്ന ഗാരന്റികൾ അമിത് ഷായ്ക്കു പൂർത്തിയാക്കാൻ കഴിയുമോ?’- എന്നായിരുന്നു കേജ്‌രിവാളിന്റെ ചോദ്യം.

75 വയസു പിന്നിട്ടവർ ഒഴിയണമെന്ന വ്യവസ്ഥയിൽ എൽകെ അഡ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ എന്നിവരെല്ലാം വിരമിച്ചുവെന്നും ജയിച്ചാലും മോദി അടുത്ത വർഷം വരെ മാത്രമേ പ്രധാനമന്ത്രി പദത്തിലുണ്ടാകുവെന്നും മോദി വോട്ടു തേടുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണെന്നും കെജ്‌രിവാൾ പറഞ്ഞു. അതിനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒതുക്കാനുള്ള ശ്രമം അണിയറയിൽ നടക്കുന്നതായും കെജ്‌രിവാൾ ആരോപിച്ചു.

ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണു അമിത് ഷാ മറുപടി നൽകിയത്. ഇന്നലെ രാവിലെ ഹൈദരാബാദിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സമാന വിഷയം ഉന്നയിച്ചിരുന്നു. മോദി 75–ാം വയസ്സിൽ വിരമിക്കാൻ തയാറാണോയെന്നായിരുന്നു ചോദ്യം.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത