മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

ഡല്‍ഹി കാരവാള്‍ നഗറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍ പിടിച്ചെടുത്തു. മുന്തിയ ഇനം ബ്രാന്റുകളുടെ പേരില്‍ വിപണി ലക്ഷ്യമാക്കി നിര്‍മ്മിച്ച ഉത്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്. വ്യാജ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ട് ഉത്പാദന കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിലാണ് വ്യാജ ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ഇവയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന ചീഞ്ഞ ഇലകള്‍, മരപ്പൊടി, ആസിഡുകള്‍, എണ്ണകള്‍, അരി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദിലീപ് സിംഗ്, സര്‍ഫരാജ്, ഖുര്‍ദീസ് മാലിക് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. മുന്തിയ ബ്രാന്റുകളുടെ പേരില്‍ ഇവര്‍ മായം കലര്‍ത്തിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് വില്‍പ്പന നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ദിലീപ് സിംഗിന്റെ ഉടമസ്ഥതയിലുള്ള ഉത്പാദന കേന്ദ്രത്തിലായിരുന്നു മായം കലര്‍ത്തിയ വസ്തുക്കളുടെ നിര്‍മ്മാണം.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം