ഡല്‍ഹി കാരവാള് നഗറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍ പിടിച്ചെടുത്തു. മുന്തിയ ഇനം ബ്രാന്റുകളുടെ പേരില്‍ വിപണി ലക്ഷ്യമാക്കി നിര്‍മ്മിച്ച ഉത്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്. വ്യാജ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ട് ഉത്പാദന കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിലാണ് വ്യാജ ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ഇവയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന ചീഞ്ഞ ഇലകള്‍, മരപ്പൊടി, ആസിഡുകള്‍, എണ്ണകള്‍, അരി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more
ദിലീപ് സിംഗ്, സര്‍ഫരാജ്, ഖുര്ദീസ് മാലിക് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. മുന്തിയ ബ്രാന്റുകളുടെ പേരില്‍ ഇവര്‍ മായം കലര്‍ത്തിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് വില്‍പ്പന നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ദിലീപ് സിംഗിന്റെ ഉടമസ്ഥതയിലുള്ള ഉത്പാദന കേന്ദ്രത്തിലായിരുന്നു മായം കലര്‍ത്തിയ വസ്തുക്കളുടെ നിര്‍മ്മാണം.