രാജസ്ഥാനി വേഷത്തില്‍ ആടിയും പാടിയും റഷ്യന്‍ യുവതികള്‍; വൈറലായി ബിജെപിയുടെ പുത്തന്‍ പ്രചാരണ തന്ത്രങ്ങള്‍

രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി പ്രചരണം നടത്തി റഷ്യന്‍ യുവതികള്‍. രാജസ്ഥാനില്‍ ഇത്തവണ ബിജെപി വിജയിക്കുമെന്ന് പറഞ്ഞ് നൃത്തം ചെയ്യുന്ന റഷ്യന്‍ യുവതികളുടെ വീഡിയോ ആണ് പുറത്തിറങ്ങിയത്. തിരഞ്ഞെടുപ്പ് ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതോടകം വൈറലായിട്ടുണ്ട്.

പരമ്പരാഗത രാജസ്ഥാനി വേഷത്തില്‍ ബിജെപി സര്‍ക്കാര്‍ എന്ന് മുദ്രാവാക്യം വിളിച്ചാണ് വിദേശ വനിതകളുടെ നൃത്തം. സവായി മേധാപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കിരോലിലാല്‍ മീണയ്ക്ക് വേണ്ടി റഷ്യന്‍ യുവതികള്‍ സിന്ദാബാദ് വിളിക്കുന്നതും വീഡിയോയില്‍ കാണാം. കിരോലിലാല്‍ മീണയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വന്ന വീഡിയോ പിന്നീട് വൈറലാകുകയായിരുന്നു.

Read more

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ശനിയാഴ്ച ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 72 ശതമാനം പോളിങ് നടന്നു. ജയ്‌സല്‍മേര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 199 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 3ന് ആണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.