ഉവൈസിയെ ഹൈദരാബാദില്‍ തളച്ചിടാന്‍ തന്ത്രവുമായ ക്രിക്കറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍; ടെന്നീസ് താരം സാനിയ മിര്‍സയെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കാന്‍ നിര്‍ദേശം

ഹൈദരാബാദിലെ മുസ്ലീം വോട്ടുകളില്‍ കണ്ണെറിയുന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയെ പിടിച്ചുകെട്ടാന്‍ ട്രംമ്പ് കാര്‍ഡ് ഇറക്കാന്‍ കോണ്‍ഗ്രസ്. ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിര്‍സയെ മത്സരിരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ഗോവ, തെലങ്കാന, യു.പി,ജാര്‍ഖണ്ഡ്, ദാമന്‍ ദിയു എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയയുടെ പേര് ചര്‍ച്ചയായത്.

Read more

ഇന്ത്യന്‍ ക്രിക്കറ്റ് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സാനിയയുടെ പേര് മുന്നോട്ട് വെച്ചത്. സാനിയയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും ഹൈദരാബാദ് നഗരത്തില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ സഹാകരമാകുമെമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. 1980ല്‍ കെ.എസ് നാരായണന്‍ ആണ് ഹൈദരാബാദില്‍ വിജയിച്ച് അവസാന കോണ്‍ഗ്രസ് നേതാവ്. തുടര്‍ന്ന് ഉവൈസിയുടെ പാര്‍ട്ടി ശക്തമായവോരോട്ടം ഉണ്ടാക്കുകയായിരുന്നു.