ഡല്‍ഹിയില്‍ വ്യാപാരികളെ ദ്രോഹിച്ച് വോട്ടു പിടിക്കാനായി ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി എഎപി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ തെരെഞ്ഞടുപ്പ് കമ്മീഷന്റെ നടപടിക്കു പിന്നാലെ ഈ മണ്ഡലങ്ങളില്‍ ജയിക്കാനായി ബിജെപി പുതിയ കരുനീക്കം തുടങ്ങി. ആം ആദ്മിയുടെ വോട്ട് ബാങ്ക് വ്യപാരികളാണെന്നു മനസിലാക്കിയ ബിജെപി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ അധികാരം ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയാണെന്നു എഎപി ആരോപിച്ചു. 2007 ല്‍ സമാനമായ ശൈലിയില്‍ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. ഇപ്പോള്‍ അതേ നീക്കമാണ് ബിജെപി നടത്തുന്നത്.

വ്യാപര സ്ഥപാനങ്ങളില്‍ റെയ്ഡ് നടത്തുകയും പലതും മുദ്രവച്ച് പൂട്ടുകയുമാണിപ്പോള്‍  ബിജെപി. ഈ മണ്ഡലങ്ങളില്‍ 12 മുതല്‍ 15 വരെ വോട്ട് വിഹിതം വ്യാപരികളുടെതാണ്. ചാന്ദ്‌നി ചൌക്ക്, ജംഗ്പുര, രാജേന്ദര്‍ നഗര്‍, ജനക്പുരി, തിലക് നഗര്‍, വാസിര്‍പുര്‍, ഗാന്ധി നഗര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ പ്രധാന വ്യാപരസ്ഥാപനങ്ങളിലാണ് ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നതെന്ന് ആം ആദ്മി ആരോപിച്ചു.

അതേ സമയം  ദുഷ്പ്രചാരണമിതെന്നു ബിജെപി അറിയിച്ചു. അതേസമയം,

സ്ഥാനാര്‍ഥികളെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്ത എഎപി നല്‍കി ഹര്‍ജില്‍ ഡല്‍ഹി ഹൈക്കോടതി തിരെഞ്ഞടുപ്പിനുള്ള തീയതി തിങ്കളാഴ്ച്ച വരെ പ്രഖ്യാപിക്കരുതെന്നു തെരെഞ്ഞടുപ്പ് കമ്മീഷനു നിര്‍ദേശം നല്‍കി.