ഉദയനിധിയുടെ തലവെട്ടാന്‍ അഹ്വാനം ചെയ്ത സ്വാമിയുടെ തലവെട്ടിയാല്‍ 100 കോടി; പത്തുകോടിയുടെ വെല്ലുവിളിക്ക് 100 കോടിയുടെ കൗണ്ടര്‍ തിരിച്ചടി; പ്രഖ്യാപനവുമായി സീമാന്‍

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടിമാറ്റുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച സംഭവത്തില്‍ തിരിച്ചടിച്ച് നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാന്‍. ഉദയനിധിയുടെ തല വെട്ടിമാറ്റണമെന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താല്‍ 100 കോടി പ്രതിഫലമായി നല്‍കുമെന്നാണ് സീമാന്‍ ചെന്നൈയില്‍ പറഞ്ഞത്. സനാതന ധര്‍മ്മം ഉത്മൂലനം ചെയ്യണമെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ അയോദ്ധ്യയിലെ സന്ന്യാസിയായ ജഗദ്ഗുരു പരമഹംസ ആചാര്യയാണ് ഉദയനിധിയുടെ തലയ്ക്ക് പത്ത് കോടി വിലയിട്ടത്.

10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാന്‍ നോക്കരുതെന്നും സനാതനധര്‍മത്തിലെ അസമത്വത്തെ ഇനിയും വിമര്‍ശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഉദയനിധിയെ പിന്തുണച്ച് ഡിഎംകെയുടെ എതിരാളികളും തമിഴ് രാഷ്ട്രീയ നേതാവുമായ സീമാന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ഉദയനിധിയുമായി ബന്ധപ്പെട്ട സനാതന ധര്‍മ പരാമര്‍ശ വിവാദത്തില്‍ സംസാരിക്കുകയായിരുന്നു തീവ്ര തമിഴ് പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷി നേതാവായ സീമാന്‍. ഉദയനിധിയുടെ തല വെട്ടണം എന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താന്‍ താന്‍ അയാള്‍ക്ക് 100 കോടി നല്‍കും എന്നാണ് സീമാന്‍ പറഞ്ഞത്. സനാതനം സംബന്ധിച്ച് ഉദയനിധി പറഞ്ഞത് സത്യമാണ്. അത് അമിത് ഷായ്ക്ക് പോലും ചോദ്യം ചെയ്യാന്‍ കഴിയില്ലന്നും അദേഹം പറഞ്ഞു.

Read more

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു സനാതന ധര്‍മ്മം സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും, പകര്‍ച്ച വ്യാധികള്‍ പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്ന ഉദയനിധിയുടെ വിവാദ പരാമര്‍ശമുണ്ടായത്. ഇതിനെതിരെ കനത്ത വിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ജഗദ്ഗുരു പരമഹംസ ആചാര്യ പ്രഖ്യാപിച്ചത്. ആര്‍ക്കും തലവെട്ടാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ തന്നെ അത് ചെയ്യുമെന്നും ആചാര്യ വെല്ലുവിളിച്ചിരുന്നു.