കാറിനുള്ളിൽ യാത്രക്കാരിയെ പീഡനത്തിനിരയാക്കി; ടാക്സി ഡ്രൈവർ അറസ്റ്റിൽ

കാറിനുള്ളിൽ യാ​ത്ര​ക്കാ​രി​യെ പീഡനത്തിനിരയാക്കി​യ ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലാ​ണ് സംഭവം. കാ​ശി​മി​ര​യി​ൽ​നി​ന്നു താ​നെ​യി​ലേ​ക്കു പോ​കാ​നാ​യി ടാ​ക്സി​യി​ൽ ക​യ​റി​യ യു​വ​തി​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

യാത്രാമധ്യേ വ​ജ്രേ​ശ്വ​രി​യി​ലെ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​പ്പോ​ൾ കാർ നിർത്തി ഇ​യാ​ൾ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ, യു​വ​തി​യു​ടെ പ​ണ​വും പ​ഴ്സും മൊ​ബൈ​ൽ ഫോ​ണും ഡ്രൈ​വ​ർ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് യു​വ​തിയുടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് സു​രേ​ഷ് പി. ​ഗോ​സാ​വി എ​ന്ന മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു.