'സിക്കിം തൂത്തുവാരി എസ്കെഎം, അരുണാചൽ ബിജെപിക്ക് സ്വന്തം'; ഒറ്റ സീറ്റില്‍ പോലും ലീഡില്ലാതെ കോണ്‍ഗ്രസ്‌

നിയമസഭ തിരഞ്ഞെടുപ്പിൽ അരുണാചല്‍പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോർച്ചക്കും മികച്ച ഭൂരിപക്ഷത്തോടെ തുടർഭരണം.  സിക്കിമിൽ 32 സീറ്റും അരുണാചൽ പ്രദേശിൽ 60 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരം. 19 സീറ്റുകളില്‍ മത്സരിച്ചെങ്കിലും അരുണാചല്‍പ്രദേശില്‍ ഒറ്റ സീറ്റില്‍ പോലും ലീഡ് നേടാൻ കോണ്‍ഗ്രസിനായില്ല.

പ്രതിപക്ഷത്തെ അടിച്ച് നിരത്തി മുഖ്യമന്ത്രി പ്രേംസിങിന്റെ പാർട്ടിയായ സിക്കിം ക്രാന്തികാരി മോർച്ച സീറ്റുകൾ തൂത്തുവാരി. സംസ്ഥാനത്ത് ആകെയുള്ള 32 സീറ്റുകളിൽ 31 സീറ്റുകളും നേടിയാണ് എസ്കെഎം അധികാരത്തുടർച്ച നേടിയത്. അഞ്ചുതവണ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന പവൻ കുമാർ ചാംലിങ് യുഗം സിക്കിമിൽ അവസാനിപ്പിച്ച് 2019-ലാണ് പ്രേംസിങ് തമാങ് ആദ്യമായി അധികാരത്തിലേറിയത്. അന്ന് എസ്കെഎമ്മിന് 17 സീറ്റുകളും പവൻ കുമാറിന്റെ പാർട്ടിയായ എസ്‌ഡിഎഫിന് 15 സീറ്റുകളുമായിരുന്നു നേടാനായത്.

എന്നാൽ ഇത്തവണ എസ്‌ഡിഎഫ് ഒരു സീറ്റിലൊതുങ്ങി. പവൻ കുമാർ ചാംലിങ് അടക്കമുള്ളവർ പരാജയപ്പെട്ടു. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച പവൻ കുമാർ രണ്ടിടത്തും തോറ്റു. പോക് ലോക് കമ്രാങ് മണ്ഡലത്തിൽ 3063 വോട്ടുകൾക്കും നാംചെയ്ബംഗ് മണ്ഡലത്തിൽ 1935 വോട്ടുകൾക്കുമാണ് എസ്കെഎം സ്ഥാനാർഥികളോട് തോറ്റത്. എസ്‌ഡിഎഫ് നേതാവും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈചൂങ് ബൂട്ടിയയും പരാജയപ്പെട്ടു. 4346 വോട്ടുകൾക്കാണ് ബൈചൂങ് ബൂട്ടിയ എസ്കെഎം സ്ഥാനാർഥി റിക്ഷാൽ ഡോർജി ബൂട്ടിയയോട് തോറ്റത്.

അതേസമയം തിരഞ്ഞെടുപ്പ് തുടങ്ങും മുന്‍പ് തന്നെ അരുണാചല്‍ പ്രദേശില്‍ എതിരില്ലാതെ പത്ത് സീറ്റുകളില്‍ ബിജെപി വിജയം നേടിയിരുന്നു. ഈ ആത്മവിശ്വാസവുമായാണ് ബിജെപി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെയുള്ളവരായിരുന്നു സംസ്ഥാനത്ത് നിന്ന് എതിരില്ലാതെ വിജയിച്ചത്. 2019 ല്‍ 41 സീറ്റില്‍ വിജയിച്ച ബിജെപി ഈ തെരഞ്ഞെടുപ്പില്‍ അതിന് മുകളിലുള്ള വിജയമാണ് നടത്തിയത്.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി