കര്‍ണാടകയില്‍ ഞങ്ങള്‍ ഞെട്ടിക്കുന്ന വിജയം നേടും; 40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ മുദ്രാവാക്യം ജനങ്ങള്‍ സ്വീകരിച്ചു; പ്രതികരിച്ച് സചിന്‍ പൈലറ്റ്

കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ്. കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ഭൂരിപക്ഷം ഉണ്ട്. ഞങ്ങള്‍ക്ക് ഞെട്ടിക്കുന്ന വിജയം നേടാനാകും. 40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ എന്ന ഞങ്ങളുടെ മുദ്രാവാക്യം ജനങ്ങള്‍ സ്വീകരിച്ചു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ ഉയര്‍ത്തിയ പ്രധാന പ്രശ്‌നം അതായിരുന്നു. ജനങ്ങള്‍ അത് അംഗീകരിച്ച് ഭൂരിപക്ഷം നല്‍കിയെന്ന് പൈലറ്റ് പറഞ്ഞു.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത ലീഡിലേക്ക് കടന്ന് കോണ്‍ഗ്രസ്. നിലവിലെ ഫലസൂചനകള്‍ ലഭ്യമാകുമ്പോള്‍ കേവല ഭൂരിപക്ഷത്തിലും കൂടുതല്‍ ലീഡ് ചെയ്യുകയാണ് കോണ്‍ഗ്രസ്. ആദ്യഘട്ടത്തില്‍ ബിജെപി ലീഡ് ഉയര്‍ത്തിയിരുന്നെങ്കിലും പിന്നീട് താഴോട്ടു പോകുകയായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ഇത് കാണിക്കുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ശരി വെയ്ക്കുന്ന പ്രകടനമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കാഴ്ച വെയക്കുന്നത്.

Read more

ബിജെപിക്ക് എതിരായ ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് ശക്തമായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ സത്യമെന്ന് തെളിയിക്കുകയാണ് നിലവിലെ ഫലസൂചനകള്‍. മോദിതരംഗം ഉയര്‍ത്തി ബിജെപി പതിവുപോലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചപ്പോള്‍, ബിജെപി സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങളില്‍ ഊന്നിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം.