'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ'; ഇന്ത്യന്‍ ജനതയെ വംശീയമായി വേര്‍തിരിച്ച് സാം പിട്രോഡ

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിട്രോഡ രാജ്യത്തെ ജനങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദത്തില്‍. രാജ്യത്തിന്റെ വൈവിധ്യത്തെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം. ദക്ഷിണേന്ത്യക്കാരെയും കിഴക്കന്‍ ഇന്ത്യക്കാരെയും കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ദക്ഷിണേന്ത്യക്കാര്‍ക്ക് ആഫ്രിക്കക്കാരുമായി രൂപ സാദൃശ്യമുണ്ടെന്നും കിഴക്കന്‍ ഇന്ത്യക്കാര്‍ ചൈനക്കാരെ പോലെയാണെന്നും പറഞ്ഞ സാം ഉത്തരേന്ത്യക്കാര്‍ വെള്ളക്കാരെ പോലെയാണെന്നും പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയാണെന്നുമായിരുന്നു സാം പിട്രോയുഡെ പരാമര്‍ശം.

മെയ് 2ന് സ്റ്റേറ്റ്മാന്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാമിന്റെ വിവാദ പരാമര്‍ശം. സംഭവത്തിന് പിന്നാലെ സാമിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. വര്‍ണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ വേര്‍തിരിച്ച് കാണുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

ഇതിന് പിന്നാലെ സാമിനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. സാം പിട്രോഡയുടെ പരാമര്‍ശം നിര്‍ഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. സാമിന്റെ പ്രസ്താവനയുമായി കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്നും ജയറാം രമേശ് അറിയിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു