സ്‌പൈസ്‌ജെറ്റ് വിമാന സർവീസുകൾക്ക് തിരിച്ചടി, പകുതി സർവീസുകൾ മാത്രം; കർശന നിരീക്ഷണം

സ്‌പൈസ്‌ജെറ്റ് വിമാന സർവീസിന് അപ്രതീക്ഷിത തിരിച്ചടി കിട്ടിയിരിക്കുകയാണ്‌. തുടര്ച്ചയായി സാങ്കേതിക തകരാറുകൾ കാരണം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനാൽ തന്നെ സ്പൈസ്‌ജെറ്റ് വിമാന സർവീസുകൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) നിയന്ത്രണം നൽകിയിരിക്കുകയാണ്. ഇപ്പോഴുള്ളതിന്റെ പകുതി സർവീസുകൾ മാത്രമേ അടുത്ത എട്ട് ആഴ്ചത്തേക്ക് സർവീസ് നടത്താൻ പറ്റുകയുള്ളു.

ഈ കാലഘട്ടത്തിൽ കർശനമായ നിരീക്ഷണങ്ങൾ ഉണ്ടാകും. തകരാറുകൾ കാണിക്കുക ആണെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാകും. അടുത്ത കാലത്തായി സ്‌പൈസ്‌ജെറ്റ് വിമാനങ്ങളുടെ തകരാറിന്റെ വാർത്തകൾ ഒരുപാട് തവണ പുറത്തുവന്നിരുന്നു.

Read more

ഇതുമായി ബന്ധപ്പെട്ട കാരണം കാണിക്കൽ നോട്ടീസ് നല്കാൻ ഡിജിസിഎ ആവശ്യപ്പെട്ടെങ്കിലും കമ്പനി നൽകിയ വിശദീകരണം തൃപ്തി തന്നിരുന്നില്ല. അതിനാലാണ് നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.