'പ്രതികാര ബുദ്ധിയാലല്ല, ന്യായമായി പ്രവര്‍ത്തിക്കണം'; ഇഡിയുടെ ചെവിക്ക് പിടിച്ച് സുപ്രീം കോടതി; മുന്‍കാലങ്ങളിലെ പോലെ നീതിയുക്ത നിലവാരം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് താക്കീത്

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഒരു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രണ്ട് അറസ്റ്റ് നടപടികള്‍ റദ്ദ് ചെയ്ത് അന്വേഷണ ഏജന്‍സിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. അന്വേഷണ ഏജന്‍സി പ്രതികാരബുദ്ധിയാല്‍ പ്രവര്‍ത്തിക്കരുതെന്നും നീതിന്യായത്തിന്റെ ഏറ്റവും ഉന്നതിയില്‍ വേണം പ്രവര്‍ത്തിക്കാനെന്നും സുപ്രീം കോടതി ഇഡിയോട് പറഞ്ഞു.

ഇഡിയുടെ ഓരോ പ്രവര്‍ത്തനവും സുതാര്യവും എല്ലാത്തിലും ഉപരി പ്രവര്‍ത്തനം നീതിയുക്തമായ രീതിയിലായിരിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളിലെ പോലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ന്യായമായി പ്രവര്‍ത്തനം നടത്തണമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സിയോട് സുപ്രീംകോടതി വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹിയിലെ ഗുരുഗ്രാം ആസ്ഥാനമായുള്ള റിയല്‍റ്റി ഗ്രൂപ്പായ M3M ന്റെ ഡയറക്ടര്‍മാരായ ബസന്ത് ബന്‍സാല്‍, പങ്കജ് ബന്‍സാല്‍ എന്നിവരുടെ അറസ്റ്റാണ് ഇഡിയെ വിമര്‍ശിച്ച് സുപ്രീം കോടതി ചൊവ്വാഴ്ച മാറ്റിവച്ചത്. ജൂണില്‍ ജാമ്യാപേക്ഷ തള്ളിയ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ബന്‍സാലുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ജൂണ്‍ 14-ന് ചോദ്യം ചെയ്യലിനായി ബന്‍സാല്‍മാരെ ഇഡി വിളിപ്പിച്ചിരുന്നു. അതേ ദിവസം തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ഇവരെ അറസ്റ്റ് ചെയ്തു. ഇത് ചൂണ്ടാക്കാട്ടിയാണ് സുപ്രീം കോടതി പ്രതികാര നടപടികള്‍ പാടില്ലെന്ന കര്‍ശന മുന്നറിയിപ്പ് ഇഡിയിക്ക് നല്‍കിയത്.

അന്വേഷണ ഏജന്‍സി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യായയുക്തമായി നിര്‍വഹിക്കുന്നതിലും അധികാരങ്ങള്‍ വിനിയോഗിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് ഈ കേസിലെ വസ്തുതകള്‍ തെളിയിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു.

പ്രതികളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം പ്രതികള്‍ കൃത്യമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാത്തത് അറസ്റ്റിന് മതിയായ കാരണമല്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി എടുത്തുപറയുകയും ചെയ്തു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ