ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിന്റെ അപേക്ഷ തള്ളി സുപ്രീം കോടതി; ജൂണ്‍ രണ്ടിന് തന്നെ ജയിലിലേക്ക് മടങ്ങണം

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ തള്ളി സുപ്രീംകോടതി രജിസ്ട്രാര്‍. ഇതോടെ ജൂണ്‍ രണ്ടിന് കെജ്രിവാള്‍ തീഹാര്‍ ജയിലില്‍ കീഴടങ്ങണമെന്നാണ് കോടതി നിര്‍ദ്ദേശം. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ഉചിതമായ തീരുമാനം എടുക്കട്ടെയെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.

അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച ബെഞ്ച് ഹര്‍ജി ചീഫ് ജസ്റ്റിസിന് മുന്നില്‍ ഉന്നയിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കായി ഇടക്കാല ജാമ്യം ഒരാഴ്ച കൂടി നീട്ടണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാത്ത സാഹചര്യത്തില്‍ ജൂണ്‍ 2ന് തന്നെ കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും.

ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാന്‍ കെജ്രിവാളിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു. സിടി സ്‌കാനും മറ്റ് വൈദ്യപരിശോധകളും നടത്താനാണ് കെജ്രിവാള്‍ സമയം ആവശ്യപ്പെട്ടത്. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. 21 ദിവസത്തേക്കായിരുന്നു ജാമ്യം