Connect with us

NATIONAL

പ്രണയ വിവാഹത്തിന്റെ പേരില്‍ അധ്യാപക ദമ്പതികളെ വിവാഹ ദിവസം പിരിച്ച് വിട്ടു, കുട്ടികളെ ബാധിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍

, 1:48 pm

പ്രണയിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് അധ്യാപക ദമ്പതികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. അധ്യാപകരുടെ പ്രണയം സ്‌കൂളിലെ കുട്ടികള്‍ അനുകരിച്ചക്കുമെന്ന വിചിത്ര വാദം നിരത്തിയാണ് പിരിച്ച് വിട്ടത്.
കുങ്കുമ കൃഷിക്ക് പേരുകേട്ട കശ്മീരിലെ പാംപോറിലാണ് വിവാഹ ദിവസം തന്നെ ദമ്പതികള്‍ക്ക് പുറത്ത് പോകേണ്ടി വന്നത്. പാംപോര്‍ മുസ്ലിം എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് താരിഖ് ഭട്ട് , സുമയ ബഷീര്‍ ദമ്പതികള്‍ക്ക്് വിവാഹദിവസം തന്നെ പിരിച്ചുവിടല്‍ നോട്ടീസ് അയച്ചത്. ഇവരുടെ പ്രണയം വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും എന്ന കാരണം ചൂണ്ടി കാട്ടിയാണ് പിരിച്ചു വിടല്‍.

വര്‍ഷങ്ങളായി ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുമയയുടെയും താരിഖിന്റെയും വിവാഹം മാസങ്ങള്‍ക്കു മുന്പാണ് ഉറപ്പിച്ചത്. നവംബര്‍ 30.നു ആയിരുന്നു വിവാഹം. വിവാഹത്തിന് മുമ്പ് ഇവര്‍ പ്രണയത്തില്‍ ആയിരുന്നു എന്നും, ഇത് സ്‌കൂളിലെ രണ്ടായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളെയും ഇരുന്നൂറോളം പ്രവര്‍ത്തകരെയും പ്രതികൂലമായി ബാധിക്കുമെന്നും സ്‌കൂള്‍ ചെയര്‍മാന്‍ ബഷീര്‍ മസൂദി പറഞ്ഞു.

എന്നാല്‍ തങ്ങളുടേത് കുടുംബക്കാര്‍ തമ്മില്‍ ആലോചിച്ചു നടത്തിയ വിവാഹം ആണെന്നും, ഉറപ്പിച്ച കാര്യം സ്‌കൂളിലെ പ്രവര്‍ത്തകര്‍ക്കും അധികൃതര്‍ക്കും അറിയാമെന്നും താരിഖ് വ്യക്തമാക്കി. വിവാഹത്തിന് ഒരു മാസം മുമ്പ് രണ്ടുപേരും അവധിക്കു അപേക്ഷ നല്‍കിയിരുന്നു, ഇത് അനുവദിക്കുകയും ചെയ്തതാണ്. തങ്ങളുടെ വിവാഹം ഒരു കുറ്റകൃത്യമല്ല എന്നും താരിഖ് കൂട്ടിച്ചേര്‍ത്തു.

Don’t Miss

NATIONAL7 mins ago

കെജ്രിവാള്‍ മന്ത്രിസഭയ്ക്ക് ‘ശനിദശ’; ചീഫ് സെക്രട്ടറിയെ മര്‍ദിച്ച എഎപി എം.എല്‍.എ അറസ്റ്റില്‍

ഡല്‍ഹിയില്‍ ചീഫ് സെക്രട്ടറിയെ മര്‍ദിച്ചെന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റില്‍. ആപ് എം.എല്‍.എ പ്രകാശ് ജാര്‍വാളാണ് അറസ്റ്റിലായത്. പ്രകാശും മറ്റൊരു എം.എല്‍.എയായ അമാനുത്തുള്ള ഖാനം...

FILM NEWS19 mins ago

‘മാണിക്യമലരായ പൂവി’; പ്രിയ വാര്യരുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് സിനിമയിലെ ഗാനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യംചെയ്ത് നടി പ്രിയ വാര്യര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന്...

Uncategorized33 mins ago

ഉലകനായകന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്ന്; പര്യടനത്തിന് ഹാസന്‍ മധുരയില്‍

നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. മധുരയില്‍ വെച്ചാണ് പ്രഖ്യാപനം നടക്കുന്നത്. വൈകിട്ട് അഞ്ചിന് ഒത്തക്കട മൈതാനിയില്‍ നടക്കുന്ന റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാവിലെ കമല്‍ഹാസന്‍...

KERALA34 mins ago

പ്രണയം നിരസിച്ചു; മലയാളി വിദ്യാര്‍ത്ഥിനിയേ കുത്തിക്കൊന്നു

മലയാളി വിദ്യാര്‍ത്ഥിനിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനേ തുടര്‍ന്ന് കര്‍ണാടക സുളള്യയില്‍ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് മരിച്ചത്. നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് സംഭവത്തില്‍് പിടിയിലായി. അഷിതയുടെ സഹപാഠിയാണ്...

NEWS ELSEWHERE53 mins ago

എം.ജി. സര്‍വകലാശാലയില്‍ ഭരണപ്രതിസന്ധി: ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഒപ്പിടാന്‍ ആളില്ല

കോട്ടയം: എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ സര്‍വകാലാശാലയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. പി.വി.സി. സ്ഥാനം വഹിച്ചിരുന്ന ഡോ: സാബു തോമസിനു വൈസ്...

NEWS ELSEWHERE1 hour ago

അക്ഷയസംരംഭകര്‍ക്ക് ഇരുട്ടടി; ആധാറിന് ‘കണ്ണടയാളം’ കൂടി

വിരലടയാളത്തിനു പുറമേ ‘കണ്ണടയാളം’ കൂടി ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കു നിര്‍ബന്ധമാക്കിയത് ജില്ലയിലെ അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ക്ക് കുരുക്കായി. കണ്ണു പരിശോധനയ്ക്കുള്ള (ഐറിസ് സ്‌കാനിങ്) സംവിധാനം ഒരുക്കണമെന്ന നിര്‍ദേശമാണ്...

NEWS ELSEWHERE1 hour ago

മലര്‍പ്പൊടിക്കാരന്റെ സ്വപ്നപദ്ധതി! സ്മാര്‍ട് സിറ്റി പൂട്ടിക്കെട്ടി

കാക്കനാട്: കൊച്ചി സ്മാര്‍ട് സിറ്റിക്ക് അകാലചരമം. ദുബായിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിലച്ചതോടെ കേരളത്തിന്റെ സ്വപ്നപദ്ധതി മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി. ദുബായ് ഒഴികെ ഒരിടത്തും ഐ ടി പദ്ധതികള്‍...

NEWS ELSEWHERE1 hour ago

സിപിഎം കമ്മിറ്റിയില്‍ മാറ്റം വരും, പ്രമുഖരടക്കം പടിയിറങ്ങും

എണ്‍പതു കഴിഞ്ഞവര്‍ ഒഴിയണമെന്നും യുവപ്രാതിനിധ്യം ഉറപ്പാക്കണമെന്നും കേന്ദ്രനിര്‍ദേശമുള്ളതിനാല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മാറ്റങ്ങള്‍ക്കു സാധ്യത. പി.കെ.ഗുരുദാസനും ടി.കെ.ഹംസയുമടക്കം തൃശൂര്‍ സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റില്‍ നിന്നു മാറി ക്ഷണിതാക്കളായേക്കും....

FILM NEWS9 hours ago

പേരന്‍പിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ?

അമരം എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും കിട്ടിയിരുന്നില്ല. എന്നാല്‍ ആ കുറവ് പേരന്‍പിലൂടെ താരം നികത്തുമെന്നാണ് വിമര്‍ശകരുടെയും ആരാധകരുടെയും വിശ്വാസം. പേരന്‍പിലെ...

KERALA9 hours ago

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍. ഇതാണ് ഷെഫിന്‍ ജഹാനും സൈനബയും ലക്ഷ്യമിടുന്നതെന്നും അശോകന്‍ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ...