ഗോവയില്‍ പ്രചാരണം ആരംഭിച്ചതിന് തൊട്ടു പിന്നാലെ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ഗോവയില്‍ ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോ രാജി വെച്ചു. ഇന്ന് നാല് മണിക്ക് പനജിയില്‍ നടക്കുന്ന ചടങ്ങില്‍ ലോബോ കോണ്‍ഗ്രസില്‍ ചേരും. ബി.ജെ.പിയുടെ പ്രവര്‍ത്തനത്തില്‍ താനും പ്രവര്‍ത്തകരും അതൃപ്തരാണെന്നും അതുകൊണ്ടാണ് രാജിയെന്നും ലോബോ പ്രതികരിച്ചു.

മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ അതികായനുമായിരുന്ന മനോഹര്‍ പരീക്കറിനൊപ്പം നിന്ന നേതാക്കളെ നേതൃത്വം അവഗണിക്കുകയാണെന്ന് ലോബോ പറഞ്ഞു. മന്ത്രിയായിരുന്ന ലോബോ ബി.ജെ.പിയിലെ ക്രൈസ്തവ മുഖം കൂടിയായിരുന്നു. ഇതോടെ ബി.ജെപി.യില്‍ നിന്നും രാജിവെയ്ക്കുന്ന ക്രൈസ്തവ എം.എല്‍.എ മാരുടെ എണ്ണം മൂന്നായി. കത്തോലിക്കാ വിഭാഗത്തിന് സ്വാധീനമുള്ള കലാങ്കൂത്ത് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് മൈക്കല്‍ ലോബോ.

സിയോലിം മണ്ഡലത്തില്‍ ഭാര്യ ദലീലയെ മത്സരിപ്പിക്കണമെന്ന ആവശ്യം ലോബോ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതേ ആവശ്യം ബിജെപി നേതൃത്വത്തിന് മുന്നില്‍ വെച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. സിലിഗാവോ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കേദാര്‍ നായിക്കിന്റെ പ്രചാരണത്തിന് ഞായറാഴ്ച ലോബോ പരസ്യമായി രംഗത്തിറങ്ങിയിരുന്നു. 2017 ല്‍ 17 അംഗങ്ങളുമായി സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റ കക്ഷി ആയിരുന്നെങ്കിലും 13 സീറ്റുകള്‍ മാത്രം നേടിയ ബിജെപി പ്രാദേശിക പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരത്തില്‍ എത്തുകയായിരുന്നു. ഫെബ്രുവരി 14 നാണ് തിരഞ്ഞെടുപ്പ്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ