മുണ്ടുടുത്തെത്തിയ കര്‍ഷകന് പ്രവേശനം നിഷേധിച്ച സംഭവം; മാളിന് ഏഴ് ദിവസത്തേക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് സര്‍ക്കാര്‍

മുണ്ടുടുത്തെത്തിയ കര്‍ഷകന് പ്രവേശനം നിഷേധിച്ച മാളിന് ഏഴ് ദിവസത്തേക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. മാഗഡി റോഡിലെ ജിഡി വേള്‍ഡ് മാളാണ് സര്‍ക്കാര്‍ താത്കാലികമായി അടച്ചുപൂട്ടിയത്. കര്‍ഷകനെ തടഞ്ഞ സംഭവത്തില്‍ സുരക്ഷ ഉദ്യോഗസ്ഥനും മാള്‍ ഉടമയ്ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കര്‍ഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിന് പിന്നാലെ വിവിധ മേഖലകളിലെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് ദിവസത്തേക്ക് മാളിന്റെ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ നിഷേധിച്ചത്. നിയമസഭ സ്പീക്കര്‍ യുടി ഖാദറും സംഭവത്തിനെതിരെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മാളില്‍ സിനിമ കാണാനെത്തിയതായിരുന്നു കര്‍ഷകനായ ഫക്കീരപ്പയും മകന്‍ നാഗരാജുവും. എന്നാല്‍ മുണ്ടുടുത്തെത്തിയ ഫക്കീരപ്പയെ മാളില്‍ പ്രവേശിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അനുവദിച്ചില്ല. മുണ്ടുടുത്തെത്തുന്നവരെ മാളില്‍ പ്രവേശിപ്പിക്കരുതെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ടെന്ന് ജീവനക്കാരന്‍ പറഞ്ഞു.

ഇതിന്റെ ദൃശ്യങ്ങള്‍ ഫക്കീരപ്പയുടെ മകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതോടെ സംഭവത്തില്‍ പ്രതിഷേധവുമായി വിവിധ സംഘടനകളും കര്‍ഷകരും രംഗത്തെത്തുകയായിരുന്നു.

Latest Stories

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

എന്റെ യൂണിവേഴ്‌സിലേക്ക് സ്വാഗതം, 'ബെന്‍സ്' ആയി രാഘവ ലോറന്‍സ്; പുതിയ ചിത്രം വരുന്നു

കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ നേതാക്കൾ; ജില്ലയിലെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ

തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള പെരുമാറ്റം; സുരേഷ്‌ഗോപിയുടെ നിലപാട് അപലപനീയമെന്ന് കെയുഡബ്ല്യുജെ