പ്രതീക്ഷയോടെ ഏഴാം ദിനം; അർജുനായുള്ള തിരച്ചിൽ തുടരും, കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധിക്കും

കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നും തുടരും. സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് രക്ഷാദൗത്യം ഇന്ന് നടത്തുക. കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് കർണാടക സർക്കാർ പറയുമ്പോഴും കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം.

ലോറി കരയിൽ ഇല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കും. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ സംവിധാനം സൈന്യം ഇന്ന് തെരച്ചിലിനായി എത്തിക്കും. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞുതാണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും. സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ അടക്കം കൊണ്ട് വന്നാണ് പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.

അതേസമയം, അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്.

Latest Stories

ആദ്യ ഇന്നിങ്സിലെ പരാജയം സഹിക്കാവുന്നതിൽ അപ്പുറം, ദിനം അവസാനിച്ച ശേഷം കണ്ടത് അങ്ങനെ കാണാത്ത കാഴ്ചകൾ; ചർച്ചയായി രോഹിത്തിന്റെയും ഗില്ലിന്റെയും വീഡിയോ

ഇന്ത്യന്‍ സൂപ്പര്‍ താരം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു, നിര്‍ണായക സൂചനകള്‍ പുറത്ത്

കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി; കോണ്‍ഗ്രസില്‍ നിന്നും പുകച്ച് പുറത്തുചാടിക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നു; വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

ആരോഗ്യമന്ത്രി കോവിഡിന് സമാനമായ കാലത്തേക്ക് കൊണ്ടെത്തിക്കുന്നു; ആരോഗ്യ വകുപ്പ് പൂര്‍ണ പരാജയം; മഹാമാരികളെ നേരിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി

'പഴയ പരിശീലകൻ, പുതിയ പരിശീലകനെ വിലയിരുത്തി'; ഗൗതം ഗംഭീറിനെ കുറിച്ച് രാഹുൽ ദ്രാവിഡ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ

'തൊഴിൽ സമ്മർദ്ദം നിരന്തര സംഭവം, ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം'; ഇവൈ കമ്പനിയെ സമ്മർദ്ദത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

'അശ്വിന്‍ ആ ഇതിഹാസ താരത്തെ ഓര്‍മ്മിപ്പിക്കുന്നു'; ചെന്നൈ ടെസ്റ്റ് സെഞ്ച്വറിക്ക് പിന്നാലെ പ്രശംസയുമായി മുന്‍ താരം

'ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ രാഹുലിനെ കളിപ്പിക്കാതിരിക്കുന്നതാണ് നല്ലത്'; ഗംഭീറിനും രോഹിത്തിനുമെതിരെ ജഡേജ

അർജുനായുള്ള തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുന്നു; ഡ്രെഡ്ജര്‍ ഉടൻ ഷിരൂരിലെത്തും, കണ്ടെത്താനുള്ളത് മൂന്നുപേരെ

"യശസ്‌വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് കാണുമ്പോൾ എനിക്ക് ദാദയെ ഓർമ്മ വരുന്നു"; ഇർഫാൻ പത്താന്റെ വാക്കുകൾ ഇങ്ങനെ