കര്‍ണാടകയിലെ ബംഗളൂരുവില്‍ വര്‍ഷങ്ങളായി ആള്‍താമസമില്ലാതെ അടഞ്ഞുകിടന്ന വീട്ടില്‍ നിന്ന് അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ചിത്രദുര്‍ഗ ജില്ലയിലെ ആളൊഴിഞ്ഞ വീട്ടിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു.
2019 മുതല്‍ അടച്ചിട്ട നിലയിലുള്ള വീട്ടില്‍ ജഗന്നാഥ റെഡ്ഡിയും കുടുംബവുമാണ് താമസിച്ചിരുന്നത്. ജഗന്നാഥ റെഡ്ഡിയ്ക്കും കുടുംബത്തിനും പുറംലോകവുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കുടുംബത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.
Read more
സംഭവം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെങ്കിലും ഇതിലുള്ള വിവരങ്ങള്‍ വ്യക്തമല്ല. പ്രദേശത്തെ മദ്യപന് വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കടന്നതോടെയാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഫോറന്‍സിക് ,ഡിഎന്‍എ പരിശോധനകള്‍ പുരോഗമിക്കുന്നുണ്ട്.