എസ് എൻ സി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഓഗസ്റ്റ് 10-ന് പരിഗണിക്കും

എസ് എൻ സി ലാവലിൻ കേസ് സുപ്രീകോടതി ഓഗസ്റ്റ് 10ന് പരിഗണിക്കും. ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബെഞ്ചിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരും ഉൾപ്പെടുന്നു. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐയും പ്രതിപ്പട്ടികയിൽ തുടരുന്ന കസ്തൂരിരങ്ക അയ്യർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. 27 തവണ ലാവ്‌ലിൻ കേസ് മാറ്റിവെച്ചിരുന്നു.

Read more

കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ പരാതിയിൽ ക്രൈം നന്ദകുമാർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകൾ കൈമാറിയിരുന്നു. ഇ.ഡിയാണ് നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ 1.20 ലക്ഷം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാർ ആരോപിച്ചു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.