യുവനടന്റെ കാര്‍ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ പാഞ്ഞുകയറി; അപകടത്തില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം; അശ്രദ്ധയാണ് അപകട കാരണമെന്ന് ട്രാഫിക് പൊലീസ്

കന്നഡ നടന്‍ നാഗഭൂഷണ ഓടിച്ച കാറിടിച്ച് 48കാരിയായ സ്ത്രീ മരിച്ചു. ഭര്‍ത്താവ് ഗുരുതര പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി 10ന് ആയിരുന്നു അപകടം സംഭവിച്ചത്. നാഗഭൂഷണയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത കുമാര സ്വാമി ട്രാഫിക് പൊലീസ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

വസന്തപുരിയില്‍ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ നടന്റെ കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍പ്പെട്ട ദമ്പതികളെ നാഗഭൂഷണയാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നയാളിന് തലയ്ക്കും കാലിനും വയറിനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Read more

അമിത വേഗതയിലായിരുന്നു നാഗഭൂഷണ വാഹനം ഓടിച്ചിരുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. നടന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് കുമാര സ്വാമി ട്രാഫിക് പൊലീസ് അറിയിക്കുന്നത്. അപകടത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.