തനിക്ക് ബിജെപിയിലേക്ക് തിരിച്ച് പോകാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ്. ഡൽഹി വിമാനത്താവളത്തിലെത്തിയ മുകുൾ റോയ് മാധ്യമപ്രവർത്തകർക്കു മുന്നിലാണ് മനസ്സ് തുറന്നത്.
ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാനൊരു ബി.ജെ.പി നിയമസഭാംഗമാണ്. എനിക്ക് ബി.ജെ.പി.ക്കൊപ്പം നിൽക്കണം. അമിത് ഷായെയും ജെ.പി. നദ്ദയുമായി സംസാരിക്കാൻ ആഗ്രഹമുണ്ട് മുകുൾ റോയ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുകുൾ റോയിയെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. പിതാവിന് മറവിരോഗവും പാർക്കിൻസൺസ് രോഗവും ഉണ്ടെന്നും മകൻ പറഞ്ഞു. പിതാവ് ശരിയായ മാനസികാവസ്ഥയിലല്ല. സുഖമില്ലാത്ത ഒരാളുമായി രാഷ്ട്രീയം കളിക്കരുതെന്നും മകൻ അഭ്യർത്ഥി ച്ചു. കഴിഞ്ഞ മാസം ശസ്ത്രക്രിയക്ക് വിധേയനായെന്നും കുടുംബാംഗങ്ങളെയും അടുത്ത കൂട്ടുകാരെയും പോലും തിരിച്ചറിയാൻ സാധിച്ചില്ലെന്നും മകൻ പറഞ്ഞു.
ഈ അവസരത്തിലാണ് മുകുൾറോയ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ടിഎംസിയുടെ സ്ഥാപക നേതാവായ മുകുൾ റോയ് 2017ൽ ബിജെപിയിൽ ചേർന്നു. 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവെക്കാതെ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി.
Read more
ആരോഗ്യപ്രശ്നങ്ങളാൽ കുറച്ചുകാലം വിശ്രമത്തിലായിരുന്നു. എന്നാൽ ഇപ്പോൾ സുഖം പ്രാപിച്ചുവെന്നും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും. മുകുൾ റോയ് വ്യക്തമാക്കി. മുകുൾ റോയ് പാർട്ടിയിലേക്ക് തിരിച്ചെത്തുമാണ് പ്രതീക്ഷയെന്നും കുറച്ച് ദിവസങ്ങൾ കാത്തിരിക്കണമെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.