'അമ്മയവധി' പദ്ധതിക്ക് തുടക്കമിട്ട് ത്രിപുര സർക്കാർ; കുട്ടിക്ക് 18 വയസ് വരെ അവധിയെടുക്കാന്‍ അവസരം

സംസ്ഥാന  സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മയ്ക്ക് കുട്ടികളെ പരിപാലിക്കുന്നതിന് രണ്ടു വർഷം വരെ തുടര്‍ച്ചയായ അവധിയെടുക്കാന്‍ അനുമതി നല്‍കി ത്രിപുരസര്‍ക്കാര്‍ മാതൃശിശു സൗഹൃദ സര്‍ക്കാരാകുന്നു. 730 ദിവസത്തെ നീണ്ട ശിശുപരിപാലന അവധിയാണ് ഇതോടെ ലഭിക്കുന്നത്.

“കുട്ടികള്‍ക്ക് അസുഖം ബാധിക്കുമ്പോഴോ അവരുടെ പരീക്ഷസമയത്തോ ശമ്പളത്തോടെ അവധിയെടുക്കാം. 18 വയസിന് താഴെയുള്ള മക്കളുടെ അമ്മമാര്‍ക്കാണ് അവധിയെടുക്കാന്‍ അനുമതി ലഭിക്കുന്നതെന്നും” സാംസ്‌കാരിക വകുപ്പ് മന്ത്രി ഭാനുലാല്‍ സാഹ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശിശുപരിപാലനത്തിന് രണ്ടുവര്‍ഷം വരെ തുടര്‍ച്ചായ അവധി നല്‍കണമെന്ന് 2014ല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കി.