കേന്ദ്ര ബജറ്റ്: എക്സൈസ് തീരുവ കുറച്ചു; നിരവധി ഉത്പന്നങ്ങൾക്ക് വില കുറയും

കേന്ദ്ര ബജറ്റിൽ നിരവധി ഉത്പന്നങ്ങൾക്ക് വില കുറച്ചു. ലെതര്‍, തുണിത്തരങ്ങൾ, മരുന്നുകൾ എന്നിവയ്ക്ക് വില കുറയും. സ്വർണത്തിനും വെള്ളിക്കും വില കുറയും. മത്സ്യങ്ങൾക്ക് ഉള്ള തീറ്റ ഉൾപ്പടെ മൂന്ന് ഉത്പന്നങ്ങൾക്കും നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയുമെന്നാണ് പ്രഖ്യാപനം.

കസ്റ്റംസ് തീരുവ കുറച്ചതാണ് പല ഉത്പ്പന്നങ്ങളുടെയും വില കുറയുന്നതിലേക്ക് നയിച്ചത്. മൊബൈൽ ഫോണിൻ്റെയും ചാര്‍ജറിൻ്റെയും കസ്റ്റംസ് തീരുവ കുറച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി എന്നിവയ്ക്കും കസ്റ്റംസ് തീരുവ കുറച്ചു. ക്യാൻസർ രോ​ഗത്തിന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.