പലിശനിരക്ക് കുറച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക്; നാല് വര്‍ഷത്തിനുശേഷം ആദ്യം

പലിശനിരക്ക് കുറച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക്. അരശതമാനം പലിശ നിരക്കാണ് കുറച്ചത്. നാല് വര്‍ഷത്തിനുശേഷം, ബൈഡന്‍ ഭരണകൂടത്തിന്‌റെ കാലത്ത് ആദ്യമായാണ് പലിശനിരക്ക് കുറയ്ക്കുന്നത്. ഇതോടെ 4.75-5 ശതമാനത്തിലേക്ക് പലിശ നിരക്കുകള്‍ താഴ്ന്നു. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്.

വിലക്കയറ്റത്തെത്തുടര്‍ന്ന് പലിശനിരക്ക് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. ബാങ്ക് വായ്പകളെടുത്തവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണിത്. കുറഞ്ഞ പലിശയ്ക്ക് ഇനി ബാങ്കുകളില്‍ നിന്ന് വായ്പ ലഭിച്ചു തുടങ്ങും. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

കുറഞ്ഞ നിരക്കുകള്‍ നിയമനത്തിന്‌റെ വേഗതയെ പിന്തുണയ്ക്കാനും തൊഴിലില്ലായ്മ കുറയ്ക്കാനും സഹായിക്കും. വരും മാസങ്ങളില്‍ പലിശനിരക്ക് വീണ്ടും കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

Latest Stories

സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെകെ കൊച്ച് അന്തരിച്ചു

ഭീഷണിയുടെ പുറത്താണ് ചേട്ടനെ ഇത്തവണ പൊങ്കാലയ്ക്ക് വരുത്തിയത്..; ഷാജി കൈലാസിനൊപ്പം ആനി

IND VS ENG: വലിയ പുലികളായിരിക്കും, പക്ഷെ കാത്തിരിക്കുന്നത് വമ്പൻ അപകടം; ഇന്ത്യക്ക് അപായ സൂചനയുമായി നവ്‌ജ്യോത് സിംഗ് സിദ്ധു

യോഗി ആദിത്യനാഥുള്‍പ്പെടെയുള്ളവര്‍ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തുന്നു; ഹോളി ആഘോഷം സമാധാനപരമാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് സിപിഎം പിബി

ഡൽഹിയിൽ ബ്രിട്ടീഷ് വനിത കൂട്ടബലാത്സംഗത്തിനിരയായി; പിന്നിൽ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത്, രണ്ട് പേർ അറസ്റ്റിൽ

2024 നീറ്റ് ചോദ്യ പേപ്പർ ചോർച്ച: 45 വിദ്യാർത്ഥികളെ കുറ്റപ്പെടുത്തി സർക്കാർ, ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് മൗനം

മാര്‍ക്കോയില്‍ കൊല്ലപ്പെട്ടവര്‍ ജീവനോടെ ഉണ്ട്.. മയക്കുമരുന്നിന്റെ തേരോട്ടമാണ് അവസാനിപ്പിക്കേണ്ടത്, പകയുള്ള രാഷ്ട്രീയവും നിരോധിക്കണം: സീമ ജി നായര്‍

CT 2025: പാകിസ്ഥാൻ സമ്മാനദാന ചടങ്ങിലേക്ക് പോകാത്തത് നന്നായി, ഇല്ലെങ്കിൽ അവിടെയും നാണംകെട്ടേനെ: കമ്രാൻ അക്മൽ

ആ നിയമം ഒന്ന് മാറ്റിയാൽ ഞാൻ ഹാപ്പി, ഇത്തവണ അത് എന്നെ സങ്കടപ്പെടുത്തി; തുറന്നടിച്ച് സഞ്ജു സാംസൺ

'ഗാന്ധിജിയുടെ ചെറുമകനെ പോലും വേട്ടയാടുന്ന സംഘപരിവാറിനെയും അതിന് കുട പിടിക്കുന്ന പിണറായി സർക്കാരിനെയും ഈ മണ്ണിൽ നിന്ന് തൂത്തെറിയണം'; ചെന്നിത്തല