പലിശനിരക്ക് കുറച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക്. അരശതമാനം പലിശ നിരക്കാണ് കുറച്ചത്. നാല് വര്‍ഷത്തിനുശേഷം, ബൈഡന് ഭരണകൂടത്തിന്റെ കാലത്ത് ആദ്യമായാണ് പലിശനിരക്ക് കുറയ്ക്കുന്നത്. ഇതോടെ 4.75-5 ശതമാനത്തിലേക്ക് പലിശ നിരക്കുകള്‍ താഴ്ന്നു. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്.
വിലക്കയറ്റത്തെത്തുടര്‍ന്ന് പലിശനിരക്ക് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. ബാങ്ക് വായ്പകളെടുത്തവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണിത്. കുറഞ്ഞ പലിശയ്ക്ക് ഇനി ബാങ്കുകളില്‍ നിന്ന് വായ്പ ലഭിച്ചു തുടങ്ങും. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
കുറഞ്ഞ നിരക്കുകള്‍ നിയമനത്തിന്റെ വേഗതയെ പിന്തുണയ്ക്കാനും തൊഴിലില്ലായ്മ കുറയ്ക്കാനും സഹായിക്കും. വരും മാസങ്ങളില്‍ പലിശനിരക്ക് വീണ്ടും കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.