'ഭാര്യ ഭക്ഷണമുണ്ടാക്കാത്തതോ, വീട്ടുജോലികൾ ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെടുന്നതോ ആത്മഹത്യാപ്രേരണയല്ല': മധ്യപ്രദേശ് ഹൈക്കോടതി

ഭാര്യ ഭക്ഷണമുണ്ടാക്കാത്തതോ, വീട്ടുജോലികൾ ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെടുന്നതോ ആത്മഹത്യാപ്രേരണയല്ലെന്ന് വ്യക്തമാക്കി മധ്യപ്രദേശ് ഹൈക്കോടതി. ഭർത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യക്കെതിരെ കുറ്റം ചുമത്തിയ ജില്ലാ കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം.

സർദാർപൂർ, ജില്ലാ-ധാർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി പുറപ്പെടുവിച്ച മുൻ ഉത്തരവാണ് ജസ്‌റ്റിസ് ഹിർദേഷ് അധ്യക്ഷനായ കോടതി റദ്ദാക്കിയത്. 306 -ാം വകുപ്പ് പ്രകാരമായിരുന്നു ഭാര്യയ്‌ക്കെതിരെ കുറ്റം ചുമത്തിയത്. ഭാര്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിസ്സാരമാണെന്നും അതെല്ലാം എല്ലാ വീട്ടിലും നടക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

ഭർത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സംഗീതയെന്ന സ്ത്രീയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2022 ഏപ്രിൽ 27 -നാണ് ഇവരുടെ വിവാഹം നടന്നത്. ദമ്പതികൾക്ക് ഒരു മകളുമുണ്ട്. ധാർ (എംപി)യിലെ രാജ്ഗഢിലെ ഒരു വാടക വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഗവൺമെൻ്റ് സ്‌കൂൾ അധ്യാപികയായ സംഗീതയും കൂലിപ്പണിക്കാരനായ ഭർത്താവും ഏകദേശം ആറ് മാസത്തോളം വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 2023 ഡിസംബർ 27 -ന് സംഗീതയുടെ ഭർത്താവ് അവരുടെ വസതിയിൽ തൂങ്ങി മരിക്കുകയായിരുന്നു. 21 ദിവസത്തിന് ശേഷം 2024 ജനുവരി 16 -ന് സംഗീതയ്‌ക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

സം​ഗീത അവരുടെ സഹോദരന്റെ വിവാഹത്തിന് നൃത്തം ചെയ്തു, ഭർത്താവിനെ കൊണ്ട് പാചകം, വീട് വൃത്തിയാക്കൽ, വസ്ത്രം അലക്കൽ തുടങ്ങിയ ജോലികൾ ചെയ്യാനാവശ്യപ്പെട്ടു എന്ന കാരണത്താലാണ് ഭർത്താവ് മരിച്ചതെന്നാണ് ആരോപണം ഉയർന്നത്. ഇത്തരം കാര്യങ്ങൾ സം​ഗീതയുടെ ഭർത്താവിനെ നിരാശനാക്കിയെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കാണിച്ചാണ് സംഗീതയ്‌ക്കെതിരെ കുറ്റം ചുമത്തിയത്.

ഇതിനെതിരെയാണ് സംഗീത ഹൈക്കോടതിയെ സമീപിച്ചത്. ഭർത്താവ് മരിക്കാൻ കാരണമായി ഉന്നയിച്ച കാര്യങ്ങളിൽ തെളിവില്ലെന്ന് സംഗീതയുടെ അഭിഭാഷകൻ വാദിച്ചു. അയാൾ മരണക്കുറിപ്പെഴുതി വയ്ക്കുകയോ ആരോടെങ്കിലും ഇതേച്ചൊല്ലി എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ലെന്നും നേരത്തെ സം​ഗീതയ്ക്കെതിരെ ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും സംഗീതയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

ഭാര്യ ഭക്ഷണമുണ്ടാക്കാത്തതോ, വീട്ടുജോലികൾ ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെടുന്നതോ ആത്മഹത്യാപ്രേരണയല്ലെന്ന് വ്യക്തമാക്കി മധ്യപ്രദേശ് ഹൈക്കോടതി. ഭർത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യക്കെതിരെ കുറ്റം ചുമത്തിയ ജില്ലാ കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം.

ഭാര്യക്കെതിരെ കുറ്റം ചുമത്തിയ ജില്ലാ കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് മധ്യപ്രദേശ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. ഭാര്യ ഭക്ഷണമുണ്ടാക്കാത്തതോ, വീട്ടുജോലികൾ ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെടുന്നതോ ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ലെന്ന് കോടതി അറിയിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ