ഭാര്യ ആത്മാക്കളുമായി സംസാരിക്കുന്നു; ഭര്‍ത്താവ് കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തി

ഭാര്യ ആത്മാക്കളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന ഭാര്യയെ പുലര്‍ച്ചെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബാര്‍മര്‍ സ്വദേശിയായ ജിയോ ദേവിയെ ഭര്‍ത്താവ് ചുന്നിലാല്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജിയോ ദേവിയുടെ നിലവിളി കേട്ട് ഉണര്‍ന്ന മകള്‍ ചുന്നിലാലിനെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയ്ക്കും പരിക്കേറ്റു. തുടര്‍ന്ന് ഇരുവരുടെയും നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Read more

എന്നാല്‍ അയല്‍വാസികള്‍ എത്തുമ്പോഴേക്കും ജിയോ ദേവിയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മകളെ പ്രാഥമിക ശിശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.