വനിതാ എസ്‌.ഐയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വനിതാ എസ്‌ഐയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്ത. ഇന്നലെ രാത്രിയാണ് സംഭവം. സബ് ഇന്‍സ്‌പെക്ടര്‍ സന്ധ്യാ തപ്‌നോ ആണ് മരിച്ചത്. തുപുടാന പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സെപ്കടറാണ്.

രാത്രി വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പിക്കപ്പ് വാനാണ് എസ്‌ഐയെ ഇടിച്ചത്. പ്രതിയെ പൊലീസ് പിടികൂടി വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പിക്കപ്പ് വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്താതെ അതിവേഗതയില്‍ എസ്.ഐയെ ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് പ്രതി വാന്‍ നിര്‍ത്താതെ ഓടിച്ച് കടന്നു കളഞ്ഞു. എന്നാല്‍ സിസിടി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.