കോണ്‍ഗ്രസിന്റെ 'റബര്‍ സ്റ്റാമ്പ്' ആകാനില്ല; പാര്‍ലമെന്റ് തടസപ്പെടുത്തുന്ന നടപടിയെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര തോല്‍വിക്ക് പിന്നാലെ ഇന്ത്യസഖ്യത്തില്‍ തമ്മിലടി

കോണ്‍ഗ്രസിന്റെ റബര്‍ സ്റ്റാമ്പ് ആകാന്‍ തങ്ങളില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ അഴിമതിയേക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെയും പിന്തുണയ്ക്കാന്‍ തങ്ങളില്ലെന്ന് ടിഎംസി നിലപാട് എടുത്തുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റ് നടക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എങ്കിലേ പശ്ചിമബംഗാളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാകൂവെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് നിലപാട് എടുത്തിരിക്കുന്നതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ സഖ്യത്തില്‍ ഒരുമിച്ചുണ്ടെങ്കിലും ടിഎംസിയുടെ തിരഞ്ഞെടുപ്പ് സഖ്യകക്ഷിയല്ല കോണ്‍ഗ്രസ്. അതിനാല്‍തന്നെ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ പാര്‍ട്ടി അംഗീകരിക്കേണ്ടതില്ലെന്നാണ് മമത ബാനര്‍ജി മുന്നോട്ടുവെക്കുന്ന നിലപാട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലും ടി.എം.സിയും കോണ്‍ഗ്രസും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ ആറു സീറ്റുകളും ലോക്‌സഭയിലേക്കുള്ള പോരാട്ടത്തില്‍ 40-ല്‍ 29 മണ്ഡലങ്ങളിലും ടിഎംസിയായിരുന്നു ജയിച്ചത്. ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട് മാറ്റം.

Latest Stories

ടർക്കിഷ് തർക്കം മതവികാരം വ്രണപ്പെടുത്തിയോ? ആരോപണം നിഷേധിച്ച് പടത്തിലെ പ്രധാന നടന്മാരായ ലുഖ്മാനും സണ്ണി വെയ്‌നും

'എന്താടോ വാര്യരെ നന്നാവാത്തെ' തോൽവിയുടെ വഴി മറക്കാതെ ബ്ലാസ്റ്റേഴ്‌സ്

കൗമാരകർക്കും കുട്ടികൾക്കും സോഷ്യൽ മീഡിയയിൽ വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിച്ചാൽ പിഴ

"കുറെ നാളത്തെ ആ കലിപ്പ് അങ്ങനെ തീർന്നു"; ലിവർപൂൾ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

സ്വർണ്ണക്കടത്ത് കേസ്; ബാലഭാസ്കറിന്റെ ഡ്രൈവർ അറസ്റ്റിൽ

"ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചെയ്യുന്നത് ശരിയല്ല": ഹാരി കെയ്ൻ

ഷവര്‍മ്മ വില്‍ക്കുന്ന ഹോട്ടലുകളില്‍ കര്‍ശന പരിശോധന നടത്തണം; ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവ ലൈസന്‍സ് റദ്ദാക്കി അടച്ചുപൂട്ടിക്കണം; ഉത്തരവുമായി ഹൈക്കോടതി

തുടർച്ചയായി രണ്ടാം തവണയും വിജയിക്കുന്ന ഏക നേതാവ്; പതിനാലാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ഹേമന്ത് സോറൻ, പുതിയ മന്ത്രിസഭ അധികാരമേറ്റു

നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസുകളിൽ റെയ്‌ഡ്; പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു