കോണ്‍ഗ്രസിന്റെ റബര്‍ സ്റ്റാമ്പ് ആകാന്‍ തങ്ങളില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ അഴിമതിയേക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെയും പിന്തുണയ്ക്കാന്‍ തങ്ങളില്ലെന്ന് ടിഎംസി നിലപാട് എടുത്തുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റ് നടക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എങ്കിലേ പശ്ചിമബംഗാളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാനാകൂവെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് നിലപാട് എടുത്തിരിക്കുന്നതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ സഖ്യത്തില്‍ ഒരുമിച്ചുണ്ടെങ്കിലും ടിഎംസിയുടെ തിരഞ്ഞെടുപ്പ് സഖ്യകക്ഷിയല്ല കോണ്‍ഗ്രസ്. അതിനാല്‍തന്നെ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ പാര്‍ട്ടി അംഗീകരിക്കേണ്ടതില്ലെന്നാണ് മമത ബാനര്‍ജി മുന്നോട്ടുവെക്കുന്ന നിലപാട്.
Read more
ലോക്സഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലും ടി.എം.സിയും കോണ്‍ഗ്രസും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ ആറു സീറ്റുകളും ലോക്സഭയിലേക്കുള്ള പോരാട്ടത്തില്‍ 40-ല്‍ 29 മണ്ഡലങ്ങളിലും ടിഎംസിയായിരുന്നു ജയിച്ചത്. ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട് മാറ്റം.