മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ മത്സരിക്കാതിരുന്നതു നന്നായെന്നു താൽക്കാലിക രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസ്. ക്ഷേത്രനിർമാണത്തിനായി വീടുകളും കടകളും പൊളിച്ചതു മുഖ്യമന്ത്രിക്കെതിരെ അയോധ്യയിൽ ജനരോഷത്തിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീടുകളും കടകളും നഷ്ടപ്പെട്ടവർക്ക് വലിയ അമർഷമുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം. രാമക്ഷേത്രം പ്രചാരണത്തിൽ ഒഴിവാക്കാൻ ബിജെപിക്കു കഴിയില്ല. നേരത്തേ ക്ഷേത്രനിർമാണമായിരുന്നു മുദ്രാവാക്യം. ഇപ്പോൾ അതു തുടങ്ങി. ഇനിയും അത് ബിജെപിയുടെ രാഷ്ട്രീയ വിഷയമായിത്തന്നെ തുടരുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more
യോഗി ആദിത്യനാഥ് അയോധ്യയിൽനിന്നു മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബിജെപി അദ്ദേഹത്തെ ഗോരഖ്പുരിലാണ് സ്ഥാനാർത്ഥിയാക്കിയത്. ഗോരഖ്പുരിൽ ആറാം ഘട്ടത്തിലും അയോധ്യയിൽ അഞ്ചാം ഘട്ടത്തിലുമാണ് വോട്ടെടുപ്പ്.