മാണിയെ തള്ളിയും വീരനെ ഉള്‍ക്കൊണ്ടും കാനം; 'ജെഡിയുവിന് എല്‍ഡിഎഫിലേക്ക് സ്വാഗതം'

കേരള കോണ്‍ഗ്രസ്(എം)മിനെ തള്ളിയും ജനതാദള്‍ (യു) വിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് വിട്ടു പോയ പാര്‍ട്ടികള്‍ക്കു മുന്നണിയിലേക്കു തിരിച്ചെത്താമെന്നു നേരത്തെയുള്ള ധാരണയുടെ അടിസ്ഥാനത്തിലാണു ജനതാദളിനെ സ്വാഗതം ചെയ്യുന്നത്.

എന്നാല്‍ ഇടതു മുന്നണിയുടെ ഭാഗമല്ലാതിരുന്ന പാര്‍ട്ടികളെ മുന്നണിയില്‍ എടുക്കുന്നത് കൂട്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കാനം പറഞ്ഞു. കോരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ച് സിപിഐയുടെ അഭിപ്രായരത്തിന് ഇതുവരെ മാറ്റം ഒന്നുമില്ലന്നും കാനം പറഞ്ഞു.