മുത്തലാഖ് നിയമത്തിലെ കോണ്‍ഗ്രസ് നിലപാട് തള്ളി എം.എം. ഹസന്‍; 'നിയമത്തെ അംഗീകരിക്കില്ല, മുത്തലാഖ് ഏകീകൃത സിവില്‍ കോഡ് ലക്ഷ്യം വച്ചുള്ളത്'

മുത്തലാഖ് നിയമത്തെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുണ്ടെങ്കിലും താന്‍ അനുകൂലിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. ഏകീകൃത സിവില്‍ കോഡ് ലക്ഷ്യം വച്ചുള്ളതാണ് മുത്തലാഖ് നിയമം. മലപ്പുറത്ത് നടക്കുന്ന മൂജാഹിദ് സമ്മേളനത്തിലായിരുന്നു ഹസന്‍ ഇക്കാര്യം പറഞ്ഞത്.

കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ച മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍ ആണ് ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കിയത്. മുത്തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി മൂന്നുവര്‍ഷം തടവു ശിക്ഷ നല്‍കുന്നതാണ് പുതിയ ബില്‍.