സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം; മീ റ്റുവിന് ശേഷം ടൈം ഈസ് അപ്പ് ക്യാംപെയ്നുമായി ഹോളിവുഡ്

ലോകം മുഴുവന്‍ ചലനമുണ്ടാക്കിയ മീ റ്റൂ ക്യാംപെയ്‌നുശേഷം,”ടൈം ഇസ് അപ്” ക്യംപെയ്‌നുമായി ഹോളിവുഡ്. മീ റ്റൂ ക്യാംപെയ്ന്‍ മാതൃകയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുറന്നുകാണിക്കുന്നതാണ് ടൈം ഇസ് അപ് ക്യാംപെയ്നും. ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ ഹോളിവുഡിനെ പിടിച്ചു കുലുക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ക്യാംപെയ്‌നുമായി നടികള്‍ രംഗത്തെത്തിയിരിക്കുന്നത്.

റീസ് വിതര്‍സ്പൂണ്‍, നികോള്‍ കിഡ്മാന്‍, ജെനിഫര്‍ അനിറ്റ്‌സണ്‍, ആഷ്‌ലി ജൂഡ്, അമേരിക്ക ഫെരേര, നതലി പോര്‍ട്മന്‍, എമ്മ സ്‌റ്റോണ്‍, കെറി വാഷിങ്ടന്‍, മാര്‍ഗൊട്ട് റോബി തുടങ്ങിയ നടിമാരാണ് ടൈം ഇസ് അപ് ക്യാംപെയ്‌നുമായി സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. ഇതിന്റെ ഭാഗമായി നൂറു കണക്കിന് നടിമാര്‍ ഒപ്പിട്ട തുറന്ന കത്തും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 300 ഓളം സ്ത്രീകളാണ് ക്യാംപെയ്‌നുവേണ്ടി പ്രവര്‍ത്തിക്കുന്നത്.

പീഡനത്തിനിരയായ സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക ഫണ്ടും ക്യാംപെയ്‌നിന്റെ ഭാഗമായി സ്വരൂപിക്കുന്നുണ്ട്. നിരവധി പേര്‍ ഇതിനോടകം ഈ ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കിയതായാണ് സൂചന. കൂടാതെ അടുത്ത ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേളയില്‍ പ്രതീകാത്മകമായി നടിമാരോട് കറുപ്പു വസ്ത്രമണിഞ്ഞെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന

മമ്മൂട്ടി സ്ത്രീലമ്പടനായ വില്ലനാകും, പുതിയ പരീക്ഷണവുമായി താരം; ജിതിന്‍ കെ ജോസ് ചിത്രത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്

ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

എന്റെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള മാസ് എൻട്രി ഇത്തവണത്തെ ഐപിഎല്ലിലൂടെ സംഭവിക്കും, വെളിപ്പെടുത്തി സൂപ്പർതാരം; സഞ്ജുവിനടക്കം ഭീഷണി

മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം ദേശീയ ദുരന്തമാകില്ല; കേന്ദ്ര സഹായം ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എംടി രമേശ്

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ

'ശാരീരികവും മാനസികവുമായ' സമ്മർദ്ദങ്ങളിൽ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ