ലോകം മുഴുവന്‍ ചലനമുണ്ടാക്കിയ മീ റ്റൂ ക്യാംപെയ്നുശേഷം,”ടൈം ഇസ് അപ്” ക്യംപെയ്നുമായി ഹോളിവുഡ്. മീ റ്റൂ ക്യാംപെയ്ന് മാതൃകയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുറന്നുകാണിക്കുന്നതാണ് ടൈം ഇസ് അപ് ക്യാംപെയ്നും. ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ ഹോളിവുഡിനെ പിടിച്ചു കുലുക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ക്യാംപെയ്നുമായി നടികള്‍ രംഗത്തെത്തിയിരിക്കുന്നത്.
റീസ് വിതര്‍സ്പൂണ്‍, നികോള്‍ കിഡ്മാന്, ജെനിഫര്‍ അനിറ്റ്സണ്, ആഷ്ലി ജൂഡ്, അമേരിക്ക ഫെരേര, നതലി പോര്‍ട്മന്‍, എമ്മ സ്റ്റോണ്‍, കെറി വാഷിങ്ടന്‍, മാര്‍ഗൊട്ട് റോബി തുടങ്ങിയ നടിമാരാണ് ടൈം ഇസ് അപ് ക്യാംപെയ്നുമായി സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. ഇതിന്റെ ഭാഗമായി നൂറു കണക്കിന് നടിമാര്‍ ഒപ്പിട്ട തുറന്ന കത്തും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 300 ഓളം സ്ത്രീകളാണ് ക്യാംപെയ്നുവേണ്ടി പ്രവര്‍ത്തിക്കുന്നത്.
Read more
പീഡനത്തിനിരയായ സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക ഫണ്ടും ക്യാംപെയ്നിന്റെ ഭാഗമായി സ്വരൂപിക്കുന്നുണ്ട്. നിരവധി പേര് ഇതിനോടകം ഈ ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കിയതായാണ് സൂചന. കൂടാതെ അടുത്ത ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവേളയില്‍ പ്രതീകാത്മകമായി നടിമാരോട് കറുപ്പു വസ്ത്രമണിഞ്ഞെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.