ഉക്രൈന് നേരെയുള്ള പുടിന്റെ ആണവായുധ ഭീഷണിയ്ക്ക് പിന്നാലെ ആണവായുധമുക്ത രാജ്യമെന്ന പദവി നീക്കി ബെലാറസ്. ഭരണഘടനാ ഭേദഗതി പാസ്സാക്കിയാണ് ബെലാറസ് റഷ്യയ്ക്ക് സജീവ പിന്തുണ അറിയിച്ചിരിക്കുന്നത്.ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറസ്സില്‍ വിന്യസിക്കാനുള്ള തടസ്സം നീക്കി. ബെലാറസിന്റെ അതിര്‍ത്തിയില്‍ നിന്നുള്ള മിസൈല്‍ പരിധിയിലാണ് ഉക്രൈന്‍ തലസ്ഥാനമായ കീവും.
പിന്നാലെ ബെലാറസിന് മേല്‍ യൂറോപ്യന്‍ യൂണിയന്‍ കടുത്ത ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഉക്രൈനിനെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് സെലന്‍സ്‌കി പറഞ്ഞു. യു.കെ പ്രസിഡന്റ് ബോറിസ് ജോണ്‍സണുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉക്രൈന് എല്ലാ വിധ സഹായങ്ങളും ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്തു.
ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം. ആണവ പ്രതിരോധ സേനയ്ക്കാണ് പുടിന്‍ നിര്‍ദ്ദേശം നല്‍കിയത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ പുടിന്‍ നാറ്റോ പ്രകോപിപ്പിക്കുകയാണെന്നും പറഞ്ഞു.നാറ്റോ ഉക്രൈന്‍ ധാരണ മുന്നില്‍ കണ്ടാണ് പുടിന്റെ പുതിയ നീക്കം.
Read more
യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വളഞ്ഞ് റഷ്യന്‍സേന. അതേസമയം യുക്രെയ്‌ന്റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പ് ശക്തമാണ്. ഹര്‍കീവിലും കനത്ത പോരാട്ടം നടക്കുകയാണ്. തെക്കന്‍ തുറമുഖങ്ങള്‍ റഷ്യ പിടിച്ചു. 240 യുക്രെയ്ന്‍കാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍. മരിച്ചതില്‍ 16 കുട്ടികളും ഉള്‍പ്പെടുന്നു. 4300 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയ്ന്‍. 200പേരെ യുദ്ധതടവുകാരാക്കി.