യുഎന്‍ സമാധാന സേനയെ ഉടന്‍ പിന്‍വലിക്കണം; യുഎന്നിനെതിരെ ഭീഷണിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി; ലബനനില്‍ സമ്പൂര്‍ണയുദ്ധം അഴിച്ചുവിടാന്‍ നെതന്യാഹു

ലബനനില്‍ വിന്യസിച്ചിട്ടുള്ള യുഎന്‍ സമാധാന സേനയെ ഉടന്‍ പിന്‍വലിക്കണമെന്ന് നിര്‍ദേശവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സൈന്യം സമാധാന സേനയെ ആക്രമിച്ചതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസിനെ അഭിസംബോധന ചെയ്യുന്ന വീഡിയോ സന്ദേശത്തിലാണ് സമാധാനസേനയെ ഉടന്‍ ലബനനില്‍നിന്നു പിന്‍വലിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടത്. അതേസമയം, നെതന്യാഹുവിന്റെ നടപടിയെ ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി അപലപിച്ചു.

ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 20 സമാധാനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. സേനാംഗങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും, പിന്മാറിയില്ലെങ്കില്‍ ആപത്തുണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു. തൊട്ടുപിന്നാലെ, ഇസ്രയേല്‍ ടാങ്കുകള്‍ സമാധാനസേനയുടെ താവളത്തിലേക്ക് ഇടിച്ചുകയറ്റി. മതില്‍തകര്‍ത്താണ് സൈന്യം ഉള്ളില്‍ പ്രവേശിച്ചത്. സമാധാനസേനയെ പൂര്‍ണമായും നീക്കി ലബനനിലേക്ക് സമ്പൂര്‍ണയുദ്ധം അഴിച്ചുവിടാനാണ് ഇസ്രയേല്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ലോകരാജ്യങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയിലും തെക്കന്‍ ലബനനിലെ യു എന്‍ സമാധാനസേനയ്ക്കുനേരെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. വെള്ളി രാവിലെ തെക്കന്‍ ലബനനിലെ നഖോറയിലെ സമാധാന സേനാ ആസ്ഥാനത്തേക്കുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഇസ്രയേല്‍ ആക്രമിച്ച വാച്ച് ടവറിന് സമീപംതന്നെയാണ് വീണ്ടും സ്ഫോടനമുണ്ടായത്.

വ്യാഴാഴ്ച ഇസ്രയേല്‍ ടാങ്ക് സമാധാന സേനാ ആസ്ഥാനത്തേക്ക് വെടിയുതിര്‍ത്തിരുന്നു. താവളം ഭാഗികമായി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ ഇസ്രയേലിനെതിരെ വിമര്‍ശം രൂക്ഷമായി. ലബനനിലെ യു എന്‍ സമാധാന സേനയില്‍ അറുന്നൂറിലധികം ഇന്ത്യന്‍ സൈനികരുണ്ട്. യു എന്‍ സേനയ്ക്കുനേരെയുണ്ടാകുന്ന ഒരാക്രമണവും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയം പ്രതികരിച്ചു.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്