ടാറ്റ ഇന്ത്യയുടെ അഭിമാനപുത്രന്‍, തങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ടാറ്റ പ്രവര്‍ത്തിച്ചു; കുറിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഇന്ത്യയുടെ അഭിമാനപുത്രനാണ് രത്തന്‍ ടാറ്റയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രത്തന്‍ ടാറ്റയുടെ മരണത്തില്‍ താനും ഇസ്രായേല്‍ ജനങ്ങളും ദുഃഖം പങ്കിടുകയാണെന്നും അദേഹം വ്യക്തമാക്കി. വ്യവസായി രത്തന്‍ ടാറ്റയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കുറിപ്പിലാണ് നെതന്യാഹു ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ടാറ്റ പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ ഹൃദയമുള്ള ഒരു മനുഷ്യനെയാണ് നഷ്ടപ്പെട്ടതെന്ന് രത്തന്‍ ടാറ്റയുടെ മരണത്തില്‍ യു.എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റിയും അനുശോചിച്ചു. താന്‍ അംബാസിഡറായി ചുമതലയേറ്റപ്പോള്‍ ആദ്യം ലഭിച്ച ആശംസകളില്‍ ഒന്ന് രത്തന്‍ ടാറ്റയുടെ ഭാഗത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ഫ്രാന്‍സ് ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച വ്യവസായിയാണ് രത്തന്‍ ടാറ്റയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പറഞ്ഞു. പ്രിയപ്പെട്ട സുഹൃത്തിനെയാണ് ഫ്രാന്‍സിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

കൈക്കൂലി കേസിൽ അറസ്റ്റ്; ഐഒസി ഡിജിഎം അലക്‌സ് മാത്യുവിന് സസ്പെൻഷൻ

കൊല്ലത്ത് ഭാര്യാ മാതാവിനെ തലയ്ക്കടിച്ച ശേഷം വീടിനു തീയിട്ടു, ആത്മഹത്യക്ക് ശ്രമിച്ചു; ഇരുവരുടെയും നില ഗുരുതരം

അപ്‌ഡേറ്റുകള്‍ ഇല്ലെന്ന പരാതി തീര്‍ന്നില്ലേ, ഒരിക്കല്‍ കൂടി അവതരിക്കാന്‍ ഒരുങ്ങി 'ലൂസിഫര്‍'; റീ റീലീസ് തിയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

IPL 2025: ഉടൻ തന്നെ അവനെ ഇന്ത്യൻ ടീമിൽ കാണാൻ സാധിക്കും, അമ്മാതിരി ലെവലാണ് ചെക്കൻ: സഞ്ജു സാംസൺ

കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്'' പട്ടികയിലെ ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദിയെ പാക്കിസ്ഥാനില്‍ അജ്ഞാതന്‍ വെടിവെച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് കാശ്മീരിന്റെ തലവേദനയായ അബു ഖത്തല്‍

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ ടെറസിൽ കൊണ്ടുപോയി പീഡിപ്പിച്ച് അച്ഛൻ; വാട്ടർ‌ ടാങ്കിൽ ഉപേക്ഷിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ

'നിന്നെ ഞാന്‍ വിരൂപനാക്കും', ആദ്യ സിനിമയെ വിമര്‍ശിച്ച നിരൂപകനോട് സെയ്ഫ് അലിഖാന്റെ മകന്‍; നെപ്പോ കിഡ്‌സിന്റെ ദുരന്ത സിനിമയ്ക്ക് വന്‍ വിമര്‍ശനം

വിരമിക്കലിൽ നിന്ന് പുറത്തുവരാൻ ഒരുങ്ങി കോഹ്‌ലി? ആ ടൂർണമെന്റിൽ ചിലപ്പോൾ നിങ്ങൾക്ക് അത് കാണാൻ സാധിക്കും; ആവേശത്തിൽ ആരാധകർ, നിർണായക പ്രഖ്യാപനവുമായി താരം

'വണ്ടിപ്പെരിയാറിലെ കടുവ അവശനിലയില്‍, മയക്കുവെടി വെക്കുന്നത് റിസ്‌ക്'; വെല്ലുവിളി ഏറ്റെടുത്ത് മയക്കുവെടി വെക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍