ടാറ്റ ഇന്ത്യയുടെ അഭിമാനപുത്രന്‍, തങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ടാറ്റ പ്രവര്‍ത്തിച്ചു; കുറിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഇന്ത്യയുടെ അഭിമാനപുത്രനാണ് രത്തന്‍ ടാറ്റയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രത്തന്‍ ടാറ്റയുടെ മരണത്തില്‍ താനും ഇസ്രായേല്‍ ജനങ്ങളും ദുഃഖം പങ്കിടുകയാണെന്നും അദേഹം വ്യക്തമാക്കി. വ്യവസായി രത്തന്‍ ടാറ്റയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കുറിപ്പിലാണ് നെതന്യാഹു ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ടാറ്റ പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ ഹൃദയമുള്ള ഒരു മനുഷ്യനെയാണ് നഷ്ടപ്പെട്ടതെന്ന് രത്തന്‍ ടാറ്റയുടെ മരണത്തില്‍ യു.എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റിയും അനുശോചിച്ചു. താന്‍ അംബാസിഡറായി ചുമതലയേറ്റപ്പോള്‍ ആദ്യം ലഭിച്ച ആശംസകളില്‍ ഒന്ന് രത്തന്‍ ടാറ്റയുടെ ഭാഗത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

Read more

ഇന്ത്യ-ഫ്രാന്‍സ് ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച വ്യവസായിയാണ് രത്തന്‍ ടാറ്റയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പറഞ്ഞു. പ്രിയപ്പെട്ട സുഹൃത്തിനെയാണ് ഫ്രാന്‍സിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.