പാര്‍ട്ടിക്കിടെ ഭാര്യയെ ദുരുദ്ദേശത്തോടെ സമീപിച്ചു: ഡോണള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി ഹോളിവുഡ് നടന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി ഹോളിവുഡ് നടന്‍ ബില്ലി ബാള്‍ഡ്‌വിന്‍.  നിശാപാര്‍ട്ടിക്കിടെ ട്രംപ് തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ സമീപിച്ചെന്നാണ് ബില്ലിയുടെ ആരോപണം. 20 വര്‍ഷം മുമ്പ് നടന്ന സംഭവം ട്വിറ്ററിലൂടെയാണ് ബില്ലി വെളിപ്പെടുത്തിയത്.

മാന്‍ഹട്ടനിലെ പ്ലാസാ ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നത്. പാര്‍ട്ടിയിലേക്ക് ട്രംപിന് ക്ഷണമുണ്ടായിരുന്നില്ല. എന്നിട്ടും ട്രംപ് പാര്‍ട്ടിക്കെത്തി. തുടര്‍ന്ന് പാര്‍ട്ടിക്കിടെ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ സമീപിക്കുകയും ഹെലികോപ്ടറില്‍ അറ്റ്ലാന്റ സിറ്റിയിലേക്ക് പോകാന്‍ ക്ഷണിക്കുകയും ചെയ്തു എന്നാണ് ബില്ലി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഡെമോക്രാറ്റിക് സെനറ്റര്‍ അല്‍ ഫ്രാങ്കെന് എതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവിഷയത്തില്‍ ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ട്രംപ് ജൂനിയറിനെ ടാഗ് ചെയ്ത് ബില്ലിയുടെ ട്വീറ്റ്. 1995 ലാണ് ബില്ലി ബാള്‍ഡ്‌വിന്‍ ചൈന ഫിലിപ്സിനെ വിവാഹം കഴിക്കുന്നത്.

https://www.instagram.com/p/BZXEiuHAU_m/?taken-by=chynna_phillips