കാനഡയില്‍ അന്തരീഷം -30 ഡിഗ്രിയില്‍; തിളച്ച വെള്ളം നിമിഷങ്ങള്‍ക്കുള്ളില്‍ തണുത്തുറയും

അതിശൈത്യത്തിന്റെ പിടിയിലമരുകയാണ് കാനഡ. ഡിസംബര്‍ 30 ന് -30 ഡിഗ്രി വരെ അന്തരീഷ താപനില താഴ്ന്നിരുന്ന കാനഡയില്‍ ഇപ്പോഴും ചില ഇടങ്ങളില്‍ താപനില -40 ഡിഗ്രിയാണ്. 1993 നു ശേഷമുള്ള കൊടും ശൈത്യമാണ് കാനഡിയിലെ പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ഇതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

തിളച്ച വെള്ളം നിമിഷങ്ങള്‍ക്കുള്ളില്‍ തണുത്തുറയുന്ന വിധത്തിലാണ് അന്തരീഷ താപനില. തിളച്ച വെള്ളം അന്തരീക്ഷത്തിലേക്ക് തളിച്ചാല്‍ ഐസായി മാറുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. രാജ്യത്തെ തണുപ്പിന്റെ കാഠിന്യം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കാനഡയില്‍നിന്നുള്ള ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. നിലവില്‍ അതിശൈത്യം അനുഭവപ്പെടുന്ന എഡ്മിന്റൻ നഗരത്തില്‍നിന്നുള്ള വീഡിയോ ആണിത്. തിളച്ച വെള്ളം അന്തരീഷത്തിലേക്ക് തളിക്കുന്നതും തണുത്തുറഞ്ഞ് മഞ്ഞുകട്ടയായി മാറുന്നതും വീഡിയോയില്‍ കാണാം.

via GIPHY

യുഎസ്-കാനഡ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നയാഗ്ര വെള്ളച്ചാട്ടം അതിശൈത്യം മൂലം തണുത്തുറഞ്ഞ അവസ്ഥയിലാണ് . കഴിഞ്ഞ ജനുവരിയില്‍ ഉണ്ടായ സമാനമായ അതിശൈത്യം യുഎസ്, ദക്ഷിണ കാനഡ എന്നിവിടങ്ങളില്‍ ഏകദേശം 240 ദശലക്ഷം ആളുകളെ ബാധിച്ചിരുന്നു.