ഒരിഞ്ച്​ സ്ഥലം പോലും വിട്ടുകൊടുക്കില്ല, സംഘര്‍ഷാവസ്ഥയ്ക്ക് ഉത്തരവാദി ഇന്ത്യയെന്നും ചെെന

ലഡാക്കിലെ അതിർത്തി തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയെ കുറ്റപ്പെടുത്തി ചെെന. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് ഉത്തരവാദി ഇന്ത്യയാണെന്ന് ചൈന ആരോപിച്ചു​. മോസ്​കോയിൽ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിംഗും ചൈനീസ്​ പ്രതിരോധമന്ത്രി വായ്​ ഫെങിയും തമ്മിൽ കൂടിക്കാഴ്​ച നടത്തിയതിന്​ പിന്നാലെയാണ്​ പരാമർശം.

ഒരിഞ്ച്​ സ്ഥലം പോലും ചൈന നഷ്​ടപ്പെടുത്തില്ല. രാജ്യത്തി​ൻെറ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനുള്ള ശേഷിയും ആത്മവിശ്വാസവും ചൈനീസ്​ സൈന്യത്തിനുണ്ട്​. ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾക്ക്​ ഉത്തരവാദിയാരാണെന്നുള്ളത്​ വ്യക്​തമാണ്​. ഇന്ത്യയാണ്​ സംഘർഷങ്ങൾ സൃഷ്​ടിക്കുന്നതെന്നും ചൈന വ്യക്​തമാക്കി.

ലഡാക്കിൽ വീണ്ടും സംഘർഷം തുടങ്ങിയതിന്​ പിന്നാലെയാണ്​ ചൈനയുടെ പ്രസ്​താവന. അതേസമയം, ചൈന തൽസ്ഥിതി നില നിർത്തുന്നതിൽ നിന്ന്​ പിന്നോക്കം പോവുകയാണെന്നാണ്​ ഇന്ത്യയുടെ ആരോപണം. സമാധാനപരമായി അതിർത്തി തർക്കം പരിഹരിക്കണമെന്നാണ്​ ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടെന്നും പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിംഗ്​ വ്യക്​തമാക്കിയിരുന്നു.