ബംഗ്ലാദേശിലെ ക്ഷേത്രത്തില്‍ നരേന്ദ്രമോദി സമര്‍പ്പിച്ച കിരീടം മോഷണം പോയി; ആശങ്ക പങ്കുവച്ച് ഇന്ത്യന്‍ എംബസി

ബംഗ്ലാദേശിലെ കാളി ക്ഷേത്രത്തില്‍ നരേന്ദ്രമോദി സമര്‍പ്പിച്ച കിരീടം മോഷണം പോയി. വിഷയത്തില്‍ ഇന്ത്യന്‍ എംബസി ആശങ്ക പങ്കുവച്ചു. വിശദമായ അന്വേഷണം നടത്തി മോഷ്ടാക്കളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ എംബസി ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2021ലെ ബംഗ്ലാദേശ് സന്ദര്‍ശനത്തിലായിരുന്നു പ്രധാനമന്ത്രി കിരീടം സമര്‍പ്പിച്ചത്.

ജെശോരേശ്വരി കാളി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച കിരീടമാണ് നഷ്ടമായത്. ഹൈന്ദവ വിശ്വാസ പ്രകാരം ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തി പീഠങ്ങളില്‍ ഒന്നാണ് ജെശോരേശ്വരി കാളി ക്ഷേത്രം. വ്യാഴാഴ്ച ഉച്ചയോടെയാണ് കിരീടം നഷ്ടമായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്. 12ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് ക്ഷേത്രം. കിരീടം കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

Latest Stories

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അവസരം മുതലെടുക്കാന്‍ ബിജെപി; മതിമറന്നൊരു ആഘോഷമില്ല, ലക്ഷ്യം മഹാരാഷ്ട്ര -മോദി സ്ട്രാറ്റജി

രോഹിതും കോഹ്‌ലിയും സച്ചിനും ഒന്നും അല്ല, ഇന്ത്യ ക്രിക്കറ്റ് കളിക്കുന്ന രീതി മാറ്റിയത് അദ്ദേഹം; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രം; തീരുമാനം ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി

നടിയെ ആക്രമിച്ച കേസ്, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം; കോടതി വിധി തിങ്കളാഴ്ച

എടാ "സിംബു" ഇവിടെ ശ്രദ്ധിക്കെടാ, ബാബറിനെ പരസ്യമായി സിംബാബ്‌വെ മർദ്ദകൻ എന്ന് വിളിക്കുന്ന വീഡിയോ പുറത്ത്; ഭിന്നത അതിരൂക്ഷം

'ആരെയും തല്ലും അനൂപ്'; ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍; പിന്നാലെ സസ്‌പെന്‍ഷന്‍

പൂജയ്ക്കുവച്ച റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുട്ടിയ്ക്ക് ദാരുണാന്ത്യം

വേണമെങ്കിൽ ഇതുപോലെ ഒരു 50 ഓവറും ക്ഷീണം ഇല്ലാതെ കളിക്കും, വെല്ലുവിളിച്ചവരോട് രോഹിത് പറഞ്ഞത് ഇങ്ങനെ; വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

പെണ്ണായതിന്റെ പേരിൽ കുടുംബത്തിൽ നിന്നടക്കം വിവേചനം നേരിട്ടു; രഹസ്യമായാണ് പലതും ചെയ്തത്; തുറന്ന് പറഞ്ഞ് ബോളിവുഡ് നടി

ഇത് ചരിത്ര നേട്ടം; എർലിംഗ് ഹാലൻഡ് നോർവേയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ