മോഡേൺ ജീവിതവും സോഷ്യൽ മീഡിയ ഉപയോഗവും ഇഷ്ടമല്ല; വീട്ടിലെ നാല് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്

പാകിസ്ഥാനിലെ കറാച്ചിയിൽ മോഡേൺ ജീവിതം ഇഷ്ടമല്ലെന്ന ഒറ്റക്കാരണത്താൽ വീട്ടിലെ നാല് സ്ത്രീകളെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ബിലാൽ അഹമ്മദ് എന്ന യുവാവ് ആണ് ഈ ക്രൂരത നടത്തിയത്. അമ്മ, സഹോദരി, സഹോദരിയുടെ മകൾ, സഹോദരൻ്റെ ഭാര്യ എന്നിവരെയാണ് ബിലാൽ കൊലപ്പെടുത്തിയത്.

കുടുംബാംഗങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗവും ആധുനിക രീതിയിലുള്ള ജീവിതവും ഇഷ്‌ടപ്പെടാതിരുന്ന ബിലാൽ അഹമ്മദ് അമ്മയേയും സഹോദരിമാരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കറാച്ചിയിലെ ഓൾഡ് സോൾജ്യർ ബസാറിലുള്ല അപ്പാർട്ട്മെൻ്റിൽ നിന്നാണ് നാല് മൃതദേഹങ്ങളും പൊലീസ് കണ്ടെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുടുംബാംഗങ്ങളുടെ ജിവിതശൈലി തൻ്റെ ദാമ്പത്യജീവിതത്തെ താളം തെറ്റിച്ചുവെന്നാണ് പ്രതിയുടെ മൊഴി. മതപരമായ വിശ്വാസങ്ങളിലൂടെ മാത്രം ജിവിക്കുന്ന ഭാര്യ, ബന്ധം ഉപേക്ഷിച്ച് പോകാൻ കാരണം കുടുംബാംഗങ്ങളുടെ മോഡേൺ ജീവിതമാണെന്നും പ്രതി പറഞ്ഞു. മരിച്ച നാല് സ്ത്രീകൾക്കും സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുണ്ടായിരുന്നു. യുവതികൾ അവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നതും ബിലാലിന് ഇഷ്ടമായിരുന്നില്ല.

ആദ്യം സഹോദരിയെ മാത്രം കൊല്ലാനാണ് പ്രതി പദ്ധതിയിട്ടിരുന്നത്. എന്നാൽ, ശേഷിക്കുന്ന മൂന്നുപേർ സംഭവത്തിൽ ദൃക്‌സാക്ഷികളാകുമെന്നതിനാൽ അവരെയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍