വൈന്‍ കുപ്പികൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിക്കും; തെറി വിളിക്കും, കത്തി വീശി ഭയപ്പെടുത്തും; ഡോക്യുമെന്ററിയുമായി ചാനല്‍ ഫൈവ്

ഇരുപത് വര്‍ഷം നിരന്തരമായി പങ്കാളിയില്‍ നിന്ന് നേരിട്ട പീഡനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയിലൂടെ പ്രദര്‍ശിപ്പിക്കുകയാണ് ലണ്ടനിലെ ചാനല്‍ ഫൈവ്. ഡോക്യുമെന്ററിയുടെ സംപ്രേഷണ അനുമതിയ്ക്കായി ആറ് മാസമായി നടക്കുന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുന്നത്.

പങ്കാളിയില്‍ നിന്ന് സ്ത്രീയ്ക്ക് നേരിടുന്ന ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. റിച്ചാര്‍ഡ് എന്ന യുവാവ് ഭാര്യയില്‍ നിന്ന് നേരിട്ട പീഡനങ്ങളാണ് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷെറി സ്‌പെന്‍സര്‍ അസഭ്യം പറയുകയും കത്തി വീശി ഭയപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം.

വൈന്‍കുപ്പികൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുന്നതും യുവാവിനെ കൊലപ്പെടുത്തുമെന്ന് ഭയപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൈ വൈഫ്, മൈ അബ്യൂസര്‍: ദി സീക്രട്ട് ഫുട്ടേജ് എന്നാണ് ചാനല്‍ ഫൈവ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഡോക്യുമെന്ററിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ബബ്‌വിത്തിലെ വീട്ടിലാണ് റിച്ചാര്‍ഡിന് പീഡനങ്ങള്‍ നേരിടേണ്ടി വന്നത്.

കുട്ടികളെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറകളിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പൊലീസ് അന്വേഷണത്തില്‍ തന്റെ ഭര്‍ത്താവ് സ്ഥിരമായി തന്നെ ആക്രമിക്കുന്ന വ്യക്തിയാണെന്ന് ഷെറി സ്‌പെന്‍സര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റസമ്മതം നടത്തിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഷെറിയെ ഹള്‍ക്രൗണ്‍ കോടതി നാല് വര്‍ഷത്തെ തടവിന് വിധിച്ചിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ