ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി; സേനാ പിന്മാറ്റം വേഗത്തിൽ വേണമെന്ന് ധാരണ

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാൻ  ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. രണ്ട് മണിക്കൂര്‍ നീണ്ട കൂട്ടിക്കാഴ്ചയ്‌ക്കൊടുവില്‍ സംഘര്‍ഷത്തില്‍ അയവ് വരുത്തണം എന്ന സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളില്‍ നിന്നും വന്നു. സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും ഒപ്പം സേനകൾ തമ്മിൽ ചർച്ച തുടരാനും ധാരണയായി. മൂന്നു മാസത്തിൽ ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തുന്നത്.

ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും, ചൈനയുടെ വിദേശകാര്യ മന്ത്രി വാംഗ് ക്വിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഞ്ച് കാര്യങ്ങളില്‍ ധാരണയായി എന്ന് വ്യക്തമാക്കുന്നതാണ് സംയുക്ത പ്രസ്താവന. രണ്ട് സേനകള്‍ക്കും ഇടയിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിക്കണം, സേനകള്‍ക്കിടയില്‍ ഉചിതമായ അകലം നിലനിര്‍ത്തണം, സൈനികതല ചര്‍ച്ചകള്‍ തുടരണം, എത്രയും പെട്ടെന്ന് സേന പിന്മാറ്റം നടത്തണം, സ്ഥിതി സങ്കീര്‍ണമാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം എന്നിങ്ങനെയാണ് മോസ്‌കോയില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ധാരണയായിരിക്കുന്നത്.

Read more

എസ് ജയശങ്കറുമായുള്ള ചർച്ചയ്ക്ക് തൊട്ടു മുമ്പ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കണ്ടിരുന്നു. തി​ങ്ക​ളാ​ഴ്ച പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ പു​തി​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടി​യാ​ണ് ഇ​ന്ത്യ-​ചൈ​ന ച​ര്‍​ച്ച. നടത്തിയത്. ചര്‍ച്ച നടത്തണം എന്ന ആവശ്യം ചൈന ഇന്ത്യക്ക് മുന്‍പാകെ വെയ്ക്കുകയായിരുന്നു. പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​ലെ ഫിം​ഗ​ർ പോ​യി​ന്‍റ് മൂ​ന്നി​നോ​ട് ചേ​ർ​ന്ന് ചൈ​ന​ വ​ലി​യ തോ​തി​ലു​ള്ള നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തുന്നതായാണ് റിപ്പോർട്ട്. അ​തേ​സ​മ​യം അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ വ്യോ​മ​നി​രീ​ക്ഷ​ണം ഉൾപ്പെടെയുള്ളവ ശ​ക്ത​മാ​ക്കി. സു​ഖോ​യ്, മി​ഗ് വി​മാ​ന​ങ്ങ​ളാ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചൈ​ന​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ വ്യോ​മാ​ഭ്യാ​സം ശ​ക്ത​മാ​ക്കി​യ​ത്.