അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് യൂട്യൂബർ; 'ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്'

സ്വന്തം പിതാവിന്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ചെന്ന് യൂട്യൂബർ. മുപ്പത്തിയൊൻപതുകാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തൻ്റെ പോഡ്‌കാസ്റ്റിൻ്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവേയാണ് വെളിപ്പെടുത്തൽ. പിതാവിൻ്റെ അവസാന ആഗ്രഹമായിരുന്നു ഇതെന്നും റോസന്ന പാൻസിനോ പറയുന്നു.

My Dad Was a Badass': Influencer 'Smokes' Her Father's Ashes Because... | Times Now

54 മിനിറ്റ് ദൈർഘ്യമുള പോസ്റ്റ്കാസ്റ്റിലാണ് റോസന്ന പാൻസിനോ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘സ്മോക്കിംഗ് മൈ ഡെഡ് ഡാഡ്’ എന്ന അടിക്കുറിപ്പോടെയാണ് റോസന്ന പാൻസിനോ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ ആദ്യ എപ്പിസോഡ് പപ്പയ്ക്ക് സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. വരും എപ്പിസോഡുകൾ ഇതിനേക്കൾ വ്യത്യസ്തമായിരിക്കുമെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.

पिता की राख से उगाया गांजा, फिर जॉइंट फूंककर बेटी बोली- 'यही उनकी अंतिम इच्छा थी' | YouTuber Rosanna Pansino Smokes Weed From Her Fathers Ashes To Honor His Dying Wish

2019 ഡിസംബറിലായിരുന്നു റോസന്ന പാൻസിനോയുടെ പിതാവ് മരിച്ചത്. രക്താർബുദം ബാധിച്ചാണ് മരണം. പോഡ്കാസ്റ്റിൽ റോസന്ന പാൻസിനോയോടൊപ്പം അവരുടെ മാതാവും സഹോദരിയും പങ്കുചേർന്നു. തന്റെ ചിതാഭസ്മം എന്ത് ചെയ്യണമെന്ന് പിതാവ് തന്നോടും അമ്മയോടും പറഞ്ഞിരുന്നു. ആദ്യം അമ്മയ്ക്ക് മടിയായിരുന്നുവെന്ന് യൂട്യൂബർ പറയുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അച്ഛൻ്റെ ആഗ്രഹം നടത്തിക്കൊടുക്കാൻ അമ്മ തയ്യാറായി എന്നും യുവതി പറയുന്നു.

Rosanna Pansino on X: "Just a quick Correction: I did not smoke my dad ashes directly. You should never smoke ash. My fathers ashes were mixed into soil in which a cannabisRosanna Pansino on X: "Just a quick Correction: I did not smoke my dad ashes directly. You should never smoke ash. My fathers ashes were mixed into soil in which a cannabis

തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു പിതാവെന്നും യുവതി പറയുന്നു. ‘ഞാൻ എന്റെ അച്ഛനെപ്പോലെയാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹമൊരു പൂമ്പാറ്റയെപ്പോലെയായിരുന്നു. ജീവിതത്തെ ബഹുമാനിക്കാനും സമയം പാഴാക്കാതിരിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു.’- യുവതി പറഞ്ഞു. അതേസമയം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. റൊസന്ന പാൻസിനോയ്ക്ക് 14.6 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.

YouTuber Rosanna Pansino smokes her late father's ashes to honour his last wish | Viral News - News9live

Popular YouTube chef smoked weed grown in her father's ashes, as he requested - Boing Boing

YouTuber Rosanna Pansino Smoked Weed From Her Dad's Ashes To Fulfill His 'Dying Wish'

Read more